WORLD

ക്രൂഡ് ഓയിലിൽ കടുപ്പിച്ച് റഷ്യ; വിലപരിധി നിശ്ചയിച്ചവർക്ക് ഇനി എണ്ണയില്ല

ഫെബ്രുവരി ഒന്നു മുതല്‍ അഞ്ച് മാസത്തേക്കാകും നിരോധനമെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി

വെബ് ഡെസ്ക്

യുക്രെയ്ന്‍ അനുകൂല നിലപാടെടുത്ത് റഷ്യന്‍ ക്രൂഡ് ഓയിലിന് വിലപരിധി നിശ്ചയിച്ച രാജ്യങ്ങളോട് നിലപാട് കടുപ്പിച്ച് റഷ്യ.വിലപരിധി നിശ്ചയിച്ച രാജ്യങ്ങളിലേക്ക് ക്രൂഡ് ഓയിലും എണ്ണ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റഷ്യ തീരുമാനമെടുത്തു. ഫെബ്രുവരി ഒന്നു മുതല്‍ അഞ്ച് മാസത്തേക്കാകും നിരോധനമെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യുക്രെയ്‌നിലെ റഷ്യന്‍ സൈനിക അധിനിവേശത്തില്‍ പ്രതിഷേധിച്ച് ജി7 രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ എന്നിവര്‍ റഷ്യയില്‍ നിന്നെത്തുന്ന ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളര്‍ വില നിശ്ചയിച്ചു. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ വിപണി വിലയേക്കാള്‍ കുറഞ്ഞത് അഞ്ചു ശതമാനമെങ്കിലും കുറവുവരുത്തിയാണ് വിലപരിധി നിശ്ചയിക്കുകയെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

അമേരിക്കയും വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ചേര്‍ന്ന് നടത്തിയ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണമായാണ് റഷ്യ ഇത്തരം ഒരു തീരുമാനമെടുത്തത്. വില നിശ്ചയിച്ച വിദേശ രാജ്യങ്ങള്‍ക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍, എണ്ണ ഉത്പന്നങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി നിരോധിക്കും.എന്നാല്‍ എണ്ണ ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിനുള്ള തീയതി റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിക്കും.

ക്രൂഡ് ഓയിലിന് വില പരിധി നിശ്ചയിച്ചുകൊണ്ട് റഷ്യയുടെ സാമ്പത്തികശേഷിയെയും അതുവഴി ഉക്രെയ്‌നിലെ മോസ്‌കോയുടെ സൈനിക നീക്കങ്ങളെയും തളര്‍ത്താനായിരുന്നു ജി സെവന്‍ രാജ്യങ്ങളുടെ ശ്രമം. എണ്ണ വിലയ്ക്ക് പരിധി നിശ്ചയിക്കുന്നത് കയറ്റുമതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് 2023ല്‍ കണക്കുകൂട്ടിയിരുന്ന രണ്ട് ശതമാനത്തേക്കാള്‍ വലുതായിരിക്കും റഷ്യയുടെ ബജറ്റ് കമ്മിയെന്ന് ധനമന്ത്രി ആൻ്റൺ സിലുവാനോവ് ചൊവ്വാഴ്ച പറഞ്ഞു.പാശ്ചാത്യ രാജ്യങ്ങള്‍ നിശ്ചയിക്കുന്ന വിലപരിധിക്ക് അനുസരിച്ച് ഒരു രാജ്യത്തിനും ക്രൂഡ് ഓയില്‍ നല്‍കില്ലെന്ന് റഷ്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.റഷ്യന്‍ ക്രൂഡ് ഓയിലിന് വിലപരിധി നിശ്ചയിച്ചത് കൊണ്ടുമാത്രം തങ്ങളുടെ എണ്ണയ്ക്ക് ആവശ്യക്കാര്‍ കുറയില്ലെന്നും റഷ്യ പ്രതികരിച്ചു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്