WORLD

ജനസംഖ്യനിരക്ക് വർധിപ്പിക്കാൻ റഷ്യ, രാത്രി വൈദ്യുതിയും ഇന്റർനെറ്റും കട്ടാക്കും, ആദ്യ രാത്രിക്ക് വരെ ധനസഹായം; ലൈംഗിക മന്ത്രാലയം രൂപീകരിക്കാനും നീക്കം

ജനസംഖ്യയിലുണ്ടായ തകർച്ച പരിഹരിക്കുന്നതിനായി വ്യത്യസ്തമായ ആശയങ്ങളാണ് അധികൃതർ മുന്നോട്ട് വെച്ചിരിക്കുന്നത്

വെബ് ഡെസ്ക്

രാജ്യത്ത് ജനന നിരക്ക് കുറയുന്നത് പരിഹരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി ലൈംഗിക മന്ത്രാലയം രൂപീകരിക്കാൻ റഷ്യ. കുടുംബ സംരക്ഷണം, പിതൃത്വം, മാതൃത്വം, കുട്ടികളുടെ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട റഷ്യൻ പാർലമെന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തയുമായ നിന ഒസ്താനിനയാണ് നീക്കത്തിന് പിന്നില്‍‍.

ജനസംഖ്യയിലുണ്ടായ തകർച്ച പരിഹരിക്കുന്നതിനായി വ്യത്യസ്തമായ ആശയങ്ങളാണ് അധികൃതർ മുന്നോട്ട് വെച്ചിരിക്കുന്നത്. യുക്രെയ്‌ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം രാജ്യത്തെ ജനസംഖ്യനിരക്കിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഹ്വാനവുമായി പുടിൻ തന്നെ മുന്നോട്ടെത്തിയത്.

രാത്രി 10 മുതല്‍ പുലർച്ചെ രണ്ട് വരെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കുക എന്നതാണ് മുന്നോട്ടുവെച്ചിരിക്കുന്ന ഒരാശയം. ഇതിലൂടെ പങ്കാളികള്‍ക്ക് കൂടുതല്‍ സമയം ഒരുമിച്ച് കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കുട്ടികളെ പരിപാലിക്കുന്നതിനായി വീടുകളില്‍ തുടരുന്നതിന് സ്ത്രീകള്‍ക്ക് പണം നല്‍കുക എന്നതാണ് മറ്റൊരു നിർദേശം. പെൻഷനിലേക്ക് ഇത് ചേർക്കാമെന്നും പറയുന്നു.

ആദ്യത്തെ കണ്ടുമുട്ടലിന് പങ്കാളികള്‍ക്ക് പണം നല്‍കാമെന്ന പദ്ധതിയും മുന്നോട്ടുവയ്ക്കുന്നു. 5,000 റൂബിള്‍സ് (4,395 രൂപ) നല്‍കാമെന്നാണ് നിർദേശം.

ഹോട്ടലുകളില്‍ ദമ്പതികള്‍ക്ക് വിവാഹദിവസം രാത്രി കഴിയുന്നതിനായുള്ള ധനസഹായമാണ് മറ്റൊന്ന്. 26,300 റൂബിള്‍സ് (23,122 രൂപ) നല്‍കാനാണ് പദ്ധതി. ഗർഭധാരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം ജനസംഖ്യവർധനവിന്റെ ചുമതല ലൈംഗിക മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയർന്നത് ഗ്ലാവ്പിആർ ഏജൻസി നടത്തിയ ഒരു സർവേയില്‍ നിന്നാണ്.

റഷ്യൻ നഗരമായ ഖബറോവ്‌സ്കില്‍ പുതിയ പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാർഥികള്‍ക്ക് 900 പൗണ്ട് (97,311 രൂപ) ലഭിക്കും. ചെല്യാബിൻസ്കില്‍ ഇത് 8,500 പൗണ്ടാണ് (9.19 ലക്ഷം രൂപ). മേഖലകള്‍ക്ക് അനുസരിച്ച് തുക മാറുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

മോസ്കോയില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ തന്നെ അധികൃതർ സർവേകള്‍ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലൈംഗികബന്ധം, ആർത്തവം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സ്ത്രീകള്‍ നേരിടുന്നത്. മറുപടി നല്‍കാൻ തയാറാകാത്തവർ ഡോക്ടർമാരെ കാണണമെന്നാണ് നിർദേശം.

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

'ഉത്തമനായ ചെറുപ്പക്കാരന്‍, മികച്ച സ്ഥാനാര്‍ഥി, ഇടതുപക്ഷ മനസുള്ളയാള്‍, പാലക്കാടിന് ലഭിച്ച മഹാഭാഗ്യം'; പി സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍

യുഎസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ചൈനീസ് നുഴഞ്ഞുകയറ്റം, സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് എഫ്ബിഐ