WORLD

യുക്രൈനില്‍ വീണ്ടും സൈനിക വിന്യാസത്തിന് ഉത്തരവിട്ട് റഷ്യ; പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

വെബ് ഡെസ്ക്

യുക്രൈനില്‍ വീണ്ടും സൈനിക വിന്യാസത്തിന് ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ. റഷ്യയെ എതിര്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ 2 ദശലക്ഷം വരുന്ന സൈനിക കരുതൽ ശേഖരം കുറച്ച്, യുക്രെയ്‌നിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. റഷ്യ പിടിച്ചെടുത്ത യുക്രൈന്റെ പടിഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്ന് കാണിച്ചാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന പ്രഖ്യാപനം. നിലവില്‍ മോസ്കോയുടെ അധീനതയിലുള്ള 4 മേഖലകളില്‍ റഷ്യയിൽ ചേരുന്നതിനുള്ള ഹിതപരിശോധന ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

ആണവ ഭീഷണി ഉയർത്തുകയും റഷ്യയുടെ തകർച്ച ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് പുടിന്‍

രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് ഭീഷണിയുണ്ടായാൽ, ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ സൈനിക മാർഗങ്ങളും സ്വീകരിക്കുമെന്നും മൂന്ന് ലക്ഷത്തോളം അധിക സൈനികരെ വിന്യസിക്കുമെന്നും പുടിൻ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി മുന്‍പ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരുടെ സഹായവും തേടും. ആണവ ഭീഷണി ഉയർത്തുകയും, റഷ്യയുടെ തകർച്ച ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇത്. യുക്രൈനിലെ സമാധാനമല്ല അവർ ആഗ്രഹിക്കുന്നതെന്നും ഈ സാഹചര്യത്തിൽ സൈനിക വിന്യാസം നടത്താനുള്ള ജനറൽ സ്റ്റാഫിന്റെ തീരുമാനത്തെ പിന്തുണയ്‌ക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ യുക്രൈനിലെ ഡോണ്‍ബാസ് പ്രവിശ്യയെ മോചിപ്പിക്കുകയായിരുന്നു റഷ്യയുടെ ലക്ഷ്യം. വ്യാവസായിക മേഖലയിലെ ഭൂരിഭാഗം ആളുകളും യുക്രൈന്‍ ഭരണത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് പുടിൻ ആവർത്തിച്ചു. 2014-ൽ മോസ്കോ ഭാഗികമായി അധിനിവേശം നടത്തിയ ഡൊണെറ്റ്സ്കും ലുഹാന്‍സ്കും ചേരുന്ന ഡോൺബാസ് മേഖലയെ, റഷ്യ സ്വതന്ത്ര രാജ്യമായാണ് കണക്കാക്കുന്നത്. എന്നാൽ, റഷ്യ എല്ലാ പ്രദേശങ്ങളും നിയമവിരുദ്ധമായാണ് പിടിച്ചെടുത്തതെന്നാണ് യുക്രൈനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നതെന്ന് പുടിൻ പറഞ്ഞു.

യുക്രൈനിലെ കിഴക്കൻ, തെക്കൻ അധിനിവേശ മേഖലകളിൽ ഹിതപരിശോധന നടത്താനുള്ള റഷ്യൻ തീരുമാനത്തെ യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി ബുധനാഴ്ച എതിര്‍ത്തിരുന്നു. ഹിതപരിശോധന കൂടുതല്‍ സംഘ ര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുമെന്നും, ഈ പ്രദേശങ്ങളില്‍ സൈനിക പിന്തുണ നൽകിയ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നന്ദിയുണ്ടെന്നും സെലന്‍സ്കി പറഞ്ഞു.

യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നാല്‍ സൈനികര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ റഷ്യന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചിട്ടുണ്ട്

മാസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിലാണ് ഡൊണെറ്റ്സ്കിന്റെയും ലുഹാന്‍സ്കിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളും ജൂലൈയോടെ റഷ്യ തിരിച്ചുപിടിച്ചത്. എന്നാൽ, അയല്‍ പ്രവിശ്യയായ ഖാർകിവില്‍ നിന്ന് റഷ്യൻ സേന പിൻവാങ്ങിയതോടെ ഈ നേട്ടം ഇപ്പോൾ ഭീഷണിയിലാണ്. യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നാല്‍ സൈനികര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ റഷ്യന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചിട്ടുണ്ട്. ഇത് ഉപരിസഭ അംഗീകരിക്കുകയും പുടിൻ ഒപ്പിടുകയും ചെയ്താൽ, സൈനികർക്ക് യുദ്ധത്തില്‍ പങ്കെടുക്കാതെ പിന്മാറാന്‍ നിയമം അനുവദിക്കില്ല.

പുടിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം ഉയർത്തിയ ഭീഷണികൾ ഗൗരവമായി കാണുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഗില്ലിയൻ കീഗൻ പ്രതികരിച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും