WORLD

റഷ്യന്‍ യുദ്ധവിമാനത്തിൽനിന്ന് 'അബദ്ധത്തില്‍' വെടിയുതിർന്നു; യുക്രെയ്ൻ അതിർത്തിയിൽ വന്‍ സ്ഫോടനം

സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും നഗരത്തിൽ ഒരു വലിയ ഗർത്തം ഉണ്ടാക്കുകയും ചെയ്തതായി റീജിയണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു

വെബ് ഡെസ്ക്

യുക്രെയ്നിനടുത്തുള്ള ബെൽഗൊറോഡ് നഗരത്തിലേക്ക് റഷ്യൻ യുദ്ധവിമാനത്തിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നതായി റിപ്പോർട്ട്. റഷ്യൻ വ്യോമസേനയുടെ സുഖോയ് എസ് യു-34 ബോംബർ ജെറ്റ് ബെൽഗൊറോഡ് നഗരത്തിന് മുകളിലൂടെ പറക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതി‍ർത്തതാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതേതുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും നഗരത്തിൽ ഒരു വലിയ ഗർത്തം ഉണ്ടാക്കുകയും ചെയ്തതായി റീജിയണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

വ്യാഴാഴ്ച പ്രാദേശിക സമയം 22.15 നാണ് (19:15 ജിഎംടി) സംഭവം നടന്നതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. നാല് കെട്ടിടങ്ങളും നാല് വാഹനങ്ങൾക്കും പൂർണമായും തകർന്നു. തകർന്ന കെട്ടിടങ്ങളിലെ താമസക്കാരെ താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് ഗവർണർ പറഞ്ഞു. സംഭവത്തെ തുടർന്ന് ബെൽഗൊറോഡിൽ, ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

റഷ്യയുടെ തെക്കേ അതിർത്തി നഗരമായ ബെൽഗോറോഡില്‍ ഇന്ധന, വെടിമരുന്ന് സ്രോതസ്സുകള്‍ ധാരാളമായുണ്ട്. 370,000 ജനസംഖ്യയുള്ള ബെൽഗൊറോഡ് യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) അകലെയാണ്. 24 ഫെബ്രുവരി 2022 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ബെൽഗൊറോഡ് മേഖലയിൽ ആവർത്തിച്ച് ഷെല്ലാക്രമണം നടത്തിയിട്ടുണ്ട്. മേഖലയിൽ ഇതുവരെ 25 പേർ കൊല്ലപ്പെടുകയും 90 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോ‍ർട്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം