WORLD

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'; നരേന്ദ്ര മോദിയെ പിന്തുണച്ച് റഷ്യ

ചില ഗ്രൂപ്പുകളുടെ താത്പ്പര്യങ്ങള്‍ നടത്താനുളള ഉപകരണമായി ബിബിസി പ്രവര്‍ത്തിക്കുകയാണ്

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരിൽ ബിബിസിയെ വിമർശിച്ച് റഷ്യ. ബിബിസി നടത്തുന്ന വിവര യുദ്ധത്തിന്റെ മറ്റൊരു തെളിവാണ് ഈ ഡോക്യുമെന്ററിയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ആരോപിച്ചു. റഷ്യയ്ക്കെതിരെ മാത്രമല്ല, സ്വതന്ത്ര നയം സ്വീകരിക്കുന്ന മറ്റ് ആഗോള അധികാര കേന്ദ്രങ്ങള്‍ക്കെതിരെയും ബിബിസി വിവര യുദ്ധം നടത്തുന്നതിന്റെ മറ്റൊരു തെളിവാണ് ഇതെന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- മരിയ സഖറോവ പറഞ്ഞു. മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ബിബിസി പലപ്പോഴും അവഗണിക്കാറുണ്ടെന്നും മരിയ സഖറോവ പറഞ്ഞു.

വർഷങ്ങളായി, ബിബിസി ബ്രിട്ടീഷ് സ്ഥാപനത്തിനുള്ളിൽ പോലും പോരാടുകയാണ്. മറ്റുള്ളവർക്കെതിരെ ചില ഗ്രൂപ്പുകളുടെ താത്പ്പര്യങ്ങള്‍ നടത്താനുളള ഉപകരണമായി ബിബിസി പ്രവര്‍ത്തിക്കുകയാണ്. അതിനനുസരിച്ച് ബിബിസിയെ പരിഗണിക്കണമെന്നും അവർ പറഞ്ഞു.

ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന അന്വേഷണത്മക ഡോക്യുമെന്ററി പുറത്തുവിട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി നിര്‍മിച്ചത്. 2002ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നതായി ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ടെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയെയടക്കം പ്രതി കൂട്ടിലാക്കിയ ഡോക്യുമെന്ററി രാജ്യത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഡോക്യുമെന്ററി വസ്തുനിഷ്ഠമല്ലെന്നും കോളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും കേന്ദ്രം ആരോപിച്ചു. നിരോധനവും നിയന്ത്രണങ്ങളും പ്രതിഷേധവും നിലനില്‍ക്കെ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതല്‍ സര്‍ക്കാരും, ന്യൂനപക്ഷമായ മുസ്ലീം വിഭാഗവും തമ്മിലുള്ള ബന്ധം, സമുദായിക അന്തരീക്ഷം എന്നിവയെ പരാമര്‍ശിക്കുന്നതാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ