യുക്രെയ്നെതിരെ പുതിയ സൈബർ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് സൈബർ സുരക്ഷാ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇതുവരെ എങ്ങനെ പ്രവര്‍ത്തിച്ചെന്നും അടുത്ത നീക്കങ്ങള്‍ എന്തൊക്കെയാണെന്നും മൈക്രോസോഫ്റ്റ് സൈബര്‍ സുരക്ഷാ ഗവേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. റാംസൺവെയർ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയുള്ള സൈബർ ആക്രമണമാണ് പദ്ധതിയിടുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. യുക്രെയ്ന് പുറത്ത് നിന്ന് രാജ്യത്തെ സഹായിക്കുന്നവരെയാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്നാണ് കണ്ടെത്തൽ.
ഈ വര്‍ഷം ജനുവരി മുതല്‍ യുക്രെയ്നെ നിരീക്ഷിക്കുന്നതിന് റഷ്യ സൈബര്‍ മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സൈബര്‍ പ്രവര്‍ത്തനം ക്രമീകരിച്ചതാണ് മൈക്രോസോഫ്റ്റിന്റെ നിരീക്ഷണത്തില്‍പ്പെട്ടത്. വിനാശകരമായ പ്രവര്‍ത്തനത്തിനാണ് റഷ്യ തയ്യാറെടുക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. റഷ്യ ആസ്ഥാമായുള്ള കോള്‍ഡ് റിവര്‍ എന്ന ഹാക്കിങ് ഗ്രൂപ്പിനെതിരെ ബ്രിട്ടണും മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കന്‍ യുക്രെയ്‌നില്‍ സൈനിക വിന്യസത്തിന് റഷ്യ മുൻകൈ എടുക്കുന്നതിനിടെയാണ് സൈബർ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തെ കുറിച്ച് റിപ്പോർട്ട് വരുന്നത്.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഒരു വർഷം പിന്നിട്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാഗമായിട്ടാണ് റഷ്യയുടെ ഇപ്പോഴത്തെ നീക്കമെന്നാണ് നിരീക്ഷണം. സാധാരണയായി ഹാക്കര്‍മാര്‍ക്ക് ഒരു സ്ഥാപനത്തിലേയ്ക്ക് നുഴഞ്ഞു കയറി അവിടുത്തെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാണ് പ്രധാനമായും റാൻസംവെയർ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്താനും പണം തട്ടിയെടുക്കാനും ഈ സോഫ്റ്റവെയര്‍ വഴി സാധിക്കും. ഇത് കൂടാതെ യുക്രെയ്‌നെ സഹായിക്കുന്ന രാജ്യങ്ങളെ നിരീക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കുന്നതായാണ് മൈക്രോസോഫ്റ്റിന്റെ കണ്ടെത്തല്‍.