വ്ളോഡിമർ സെലെൻസ്കി google
WORLD

റഷ്യ ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ന്‍

വെബ് ഡെസ്ക്

റഷ്യ ഒരു ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി. ഈ ആണവഭീഷണിക്കെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യയുടെ ആണവ ഭീഷണി നേരിടാന്‍ നാറ്റോ മുന്‍കരുതല്‍ ആക്രമണങ്ങള്‍ നടത്തണമെന്ന് സെലന്‍സ്കി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിനിടെ ആണവപ്രയോഗ സാധ്യത ശക്തമാകുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

" റഷ്യ അണ്വായുധം ഉപയോഗിക്കുന്നതിനെ കുറിച്ച് ആശയവിനിമയം നടത്തുന്നു. അവര്‍ അത് ഉപയോഗിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് അറിയില്ല. അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും അപകടകരമായ സാഹചര്യമാണ്'' - ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്കി പറഞ്ഞു. സപോറീഷ്യ ആണവ നിലയം കൈവശപ്പെടുത്തി റഷ്യ ഈ നീക്കത്തിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നും സെലന്‍സ്കി വിശദീകരിക്കുന്നു.

അതിനിടെ ഹിതപരിശോധനയിലൂടെ റഷ്യയോട് കൂട്ടിച്ചേർത്ത യുക്രെയ്ൻ പ്രവിശ്യകളായ സപോറിഷ്യയിലും ഖേഴ്‌സണിലും റഷ്യന്‍ സൈന്യം കനത്ത ബോംബാക്രമണം തുടരുകയാണ്. സപോറീഷ്യയിലെ അപാര്‍ട്ട്മെന്റ് കെട്ടിടങ്ങൾക്ക് നേരെയാണ് എസ്-300 മിസൈലുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയത്. മേഖലയില്‍ യുക്രെയ്ൻ സൈന്യവും പ്രത്യാക്രമണം ശക്തമാക്കി. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രത്യാക്രമണത്തിൽ റഷ്യയിൽ നിന്ന് ഏകദേശം 2,500 ചതുരശ്ര കിലോമീറ്റർ പ്രദേശം സൈന്യം തിരിച്ചുപിടിച്ചതായി സെലെൻസ്‌കി അവകാശപ്പെട്ടിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?