WORLD

വാഗ്നർ സേനാ നീക്കം പുടിൻ ഭരണകൂടം നേരിടുന്ന പ്രതിസന്ധി വെളിവാക്കുന്നു: ആന്റണി ബ്ലിങ്കൻ

വെബ് ഡെസ്ക്

വാഗ്‌നര്‍ സേന മോസ്കോയിൽ നടത്തിയ വിമത നീക്കം റഷ്യൻ ഭരണകൂടം നേരിടുന്ന പ്രതിസന്ധി വെളിവാക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പുടിൻ സർക്കാരിലെ ഭിന്നതകളാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്. വാഗ്നര്‍ സൈന്യം നീക്കത്തിൽ നിന്ന് പിന്‍മാറിയെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ലെന്നായിരുന്നു ബ്ലിങ്കന്റെ നിരീക്ഷണം.

''പുടിന്‍ റഷ്യക്കായി എഴുതുന്ന ഏറ്റവും മോശം പുസ്തകത്തിൽ കൂട്ടി ചേർത്ത ഒരധ്യായം മാത്രമാണിത്'' ബ്ലിങ്കൻ പറഞ്ഞു . ഭരണത്തിലെത്തിൽ 23 വര്‍ഷങ്ങള്‍ക്ക് ശേഷം പുടിന്‍ നേരിടുന്ന വലിയ വെല്ലുവിളിയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. മോസ്‌ക്കോ വിട്ട് ബെലാറസിലേക്ക് പോയ പ്രിഗോഷിനോ പുടിനോ ഇതിനെ കുറിച്ചൊന്നും സംസാരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ റഷ്യയിലെ പ്രതിസന്ധി കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിബിഎസ് ന്യൂസ് പരിപാടിയായ ഫേസ് ദ നേഷനോട് സംസാരിക്കവെയായിരുന്നു റഷ്യന്‍ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചത്.

ആന്റണി ബ്ലിങ്കെന്‍

റഷ്യയ്‌ക്കെതിരെ നടന്ന വാഗ്നർ പടയൊരുക്കും പുടിന്‍ ഭരണത്തിലെ വിള്ളലുകളിലേക്കാണ് കൈ ചൂണ്ടുന്നുവെന്നാണ് യുഎസ് വക്താക്കളും അഭിപ്രായപ്പെടുന്നത്. റഷ്യയ്‌ക്കെതിരെ ചെറുത്തു നില്‍ക്കുന്ന് യുക്രെയ്‌നിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നേട്ടമാണെന്നും യുഎസ് വ്യക്താവ് അറിയിച്ചു. ഭരണത്തിലെ ഈ വിള്ളലുകള്‍ എത്രത്തോളമാണെന്ന് ഊഹിക്കാനാകില്ലെന്നും വരനിരിക്കുന്ന ആഴ്ച്ചകളിലും മാസങ്ങളിലുമായി പുടിന് കൂടുതല്‍ ഉത്തരം നല്‍കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം റഷ്യൻ സൈന്യത്തിലെ മേധാവികളെ ഒതുക്കാനുള്ള പുടിന്റെ തന്ത്രമാണിതെന്ന ആരോപണവും ഉയർന്നിരുന്നു.

അതേ സമയം റഷ്യയുടെ ഈ പ്രതിസന്ധിയില്‍ രാജ്യത്തെ പിന്തുണക്കുന്നുവെന്നായിരുന്നു ചൈനയുടെ നിലപാട്. സൗഹൃദമുള്ള അയല്‍ക്കാരനെന്ന നിലയ്ക്കും പുതിയ കാലഘട്ടത്തിലെ തന്ത്രപരമായ സഹകരണ പങ്കാളി എന്ന നിലയിലും ചൈന ദേശീയ സ്ഥിരത സംരക്ഷിക്കുന്നതിനും വികസനവും സമൃദ്ധിയും കൈവരിക്കുന്നതിനും റഷ്യയെ പിന്തുണയ്ക്കുന്നു,'' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രഗോഷി വിഷയം റഷ്യയുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആന്ദ്രേ റുഡെന്‍കോയുമായി ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി.രണ്ട് നയതന്ത്രജ്ഞരും 'ചൈന-റഷ്യ ബന്ധങ്ങള്‍', 'പൊതു പരിഗണനയുള്ള അന്താരാഷ്ട്ര, പ്രാദേശിക പ്രശ്‌നങ്ങള്‍' എന്നിവ ചര്‍ച്ച ചെയ്തു.

റഷ്യയിലെ വിമത സൈനിക വിഭാഗമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവനായ യെവ്ഗനി പ്രിഗോഷിന്‍ റഷ്യയ്ക്ക് നേരെ തിരിഞ്ഞപ്പോള്‍, വിശ്വസ്തനായ ഒരുവനില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് തിരിച്ചടി നേരിട്ടത് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. മോസ്‌കോ ലക്ഷ്യമാക്കി നീങ്ങിയ വാഗ്‌നര്‍ സൈന്യം റഷ്യന്‍ അതിര്‍ത്തി നഗരമായ റോസ്‌തോവിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചതോടെയാണ് വിഷയം ലോകമറിയുന്നത്.വാഗ്‌നര്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ മോസ്‌കോയിലേക്കുള്ള പ്രവേശന കവാടമായ പാലം തകര്‍ത്തുകൊണ്ടായിരുന്നു റഷ്യന്‍ സൈന്യം പ്രതിരോധം തീര്‍ത്തത്. വാഗ്നര്‍ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

യെവ്ഗനി പ്രിഗോഷിൻ

ഏറെ ആശങ്കയ്‌ക്കൊടുവില്‍ മോസ്‌കോയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയാണെന്നും ബെലാറസിലേക്ക് മാറുമെന്നും പ്രിഗോഷിന്‍ അറിയിച്ചു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ ചര്‍ച്ചക്കൊടുവിലായിരുന്നു തീരുമാനം. രാജ്യത്തിനെതിരെ സായുധ കലാപത്തിന് ശ്രമിച്ചു എന്നാരോപിച്ച് പ്രിഗോഷിനെതിരെ റഷ്യന്‍ സൈന്യം ചുമത്തിയ കേസ് പിന്‍വലിക്കാമെന്ന കരാറിലാണ് വാഗ്‌നര്‍ പിന്‍മാറിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?