WORLD

വില സ്ഥിരത നിലനിർത്തണം; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദിയും ഒപെക്+ രാജ്യങ്ങളും

വെബ് ഡെസ്ക്

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യയും മറ്റ് ഒപെക് പ്ലസ് രാജ്യങ്ങളും. മെയ് മാസം മുതൽ ഈ വർഷം അവസാനം വരെ 5,00,000 ബാരലായി (ബിപിഡി) പ്രതിദിന ഉത്പാദനം കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാ​ഗമായാണ് ഉത്പാദനം കുറയ്ക്കുന്നതെന്നാണ് വിശദീകരണം. ഈ വർഷം അവസാനം വരെ സ്ഥിതി തുടരുമെന്നും റഷ്യയുടെ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്ക് പറഞ്ഞു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈത്ത്, ഇറാഖ്, ഒമാൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളും ഇതേ കാലയളവിൽ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇ 1,44,000 ബിപിഡിയും, കുവൈത്ത് 1,28,000 ബിപിഡിയുമായി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,000 ബിപിഡിയും, ഒമാൻ 40,000 ബിപിഡി, അൾജീരിയ 48,000 ബിപിഡിയുമായി കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും, റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ഉൾപ്പെടുന്ന ഒപെക് നവംബർ മുതൽ വർഷാവസാനം വരെ രണ്ട് ദശലക്ഷമായി ബിപിഡി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഈ മാസമാദ്യം എണ്ണവില കൂപ്പുകുത്തിയത്. എന്നാൽ ഡിമാൻഡ് കുറയാൻ സാധ്യതയുള്ള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ ഒപെക് സ്വീകരിക്കുന്നുണ്ടെന്ന് എനർജി ആസ്പെക്ട്സിന്റെ സ്ഥാപകയും ഡയറക്ടറുമായ അമൃത സെൻ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും