WORLD

പൊതുകടം പെരുകുന്നു; പാകിസ്താനടക്കം 54 രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്കെന്ന് യുഎന്‍ഡിപി

54 ല്‍ 46 രാജ്യങ്ങളും 2020 ല്‍ തന്നെ 782 ബില്യണ്‍ ഡോളറിന്റെ പൊതു കടം ഉണ്ടാക്കിയെന്നും യുഎന്‍ഡിപി

വെബ് ഡെസ്ക്

സാമ്പത്തിക പ്രതിസന്ധി ലോകത്തെ വികസ്വര രാജ്യങ്ങളെ രൂക്ഷമായി ബാധിക്കുന്ന നിലയിലേക്ക് എത്തുന്നതായി യുഎന്‍ഡിപി. ശ്രീലങ്ക, പാകിസ്താന്‍, ടുണീഷ്യ, ഛാഡ്, സാംബിയ തുടങ്ങി 54 ഓളം വികസ്വര രാജ്യങ്ങളാണ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. വായ്പ പ്രതിസന്ധിയാണ് ഈ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായി തുടരുന്നത് എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കിയില്ലെങ്കില്‍ കുറഞ്ഞത് 54 രാജ്യങ്ങളിലെങ്കിലും ദാരിദ്ര്യത്തിന്റെ തോത് വര്‍ധിക്കും. ഇത്തരത്തില്‍ പ്രതിസന്ധി രൂക്ഷമായി ബാധിച്ചേക്കാവുന്ന രാജ്യങ്ങളിലാണ് ലോകത്തെ ജന സംഖ്യയുടെ പതിയോളം എന്നതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. കോവിഡ് മഹാമാരി പലരാജ്യങ്ങളുടെയും നട്ടെല്ല് തകര്‍ക്കുന്ന നിലയിലേക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന് മുന്‍പും പല വികസ്വര രാജ്യങ്ങളെയും പ്രതിസന്ധി ബാധിച്ച് തുടങ്ങുകയും ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമായ 54 രാജ്യങ്ങളില്‍ 46 രാജ്യങ്ങള്‍ക്കും 2020-ല്‍ തന്നെ 782 ബില്യണ്‍ ഡോളറിന്റെ പൊതു കടം ഉണ്ടായിരുന്നതായാണ് യുഎന്‍ഡിപി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തന്നെ ജി20 രാജ്യങ്ങള്‍ ഇത്തരം സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായല്ല നീങ്ങുന്നതെന്ന വിമര്‍ശനങ്ങളും യുഎന്‍എന്‍ഡിപി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധിയെ അതിജീവിക്കാനുള്ള അടിയന്തര സഹായം നല്‍കിയില്ലെങ്കില്‍ രാജ്യങ്ങള്‍ കൊടും ദാരിദ്രത്തിലേയ്ക്ക് എത്തുമെന്നും യുഎന്‍ഡിപി മേധാവി അച്ചിം സ്റ്റെയ്നര്‍ ജനീവയില്‍ പറഞ്ഞു.

വലിയ സാമ്പത്തിക ബാധ്യതകള്‍ രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടം അടച്ചു തീര്‍ക്കാനോ പുതിയ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങാനോ സാധിക്കാത്ത വിധത്തിലേത്ത് മിക്ക രാജ്യങ്ങളും എത്തി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. പാകിസ്താന്‍, ടുണീഷ്യ, ഛാഡ്, സാംബിയ എന്നീ രാജ്യങ്ങളാണ് സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടാന്‍ പോകുന്ന രാജ്യങ്ങളെന്നാണ് യുഎന്‍ഡിപിയുടെ വിലയിരുത്തല്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ