ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഷോപ്പിംഗ്
മാളില്‍ ഞായറാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ മൂന്നുപ്പേര്‍ കൊല്ലപെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ 22 കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മരണപ്പെട്ടവരില്‍ നാല്പത് വയസ്സുള്ള ഒരാളും രണ്ട് യുവാക്കളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
സിറ്റി സെന്ററിനെ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സബ്വേ ലൈനിന്റെ എതിര്‍വശത്തായാണ് മാള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേര്‍ന്ന് ഒരു പ്രധാന ഹൈവേയും കടന്നുപോകുന്നുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സും, ഡാനിഷ് രാജകുടുംബവും അപലപിച്ചു.