പുതിയ കോവിഡ് തരംഗം വരുന്നു എന്ന മട്ടിലാണ് രണ്ട് ദിവസമായി വരുന്ന വാർത്തകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച ജാഗ്രതാ നിർദേശമാണ് ഈ വാർത്തകൾക്ക് കാരണം എന്ന് തോന്നുന്നു. രണ്ട് വർഷം മുൻപത്തെ കഠിന ദിനങ്ങൾ ഓർമയുള്ളത് കൊണ്ടാവാം ആവശ്യത്തിലേറെ പരിഭ്രാന്തി ഈ വാർത്തകൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിക്കഴിഞ്ഞു.
സത്യത്തിൽ അനാവശ്യമായ ആശങ്കകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. നേരത്തെ കടന്നുപോയ തരത്തിലുള്ള ഒരു കോവിഡ് തരംഗം നമ്മുടെ രാജ്യത്തുണ്ടാവാൻ തീരെ സാധ്യതയില്ല. അതിന് കാരണങ്ങൾ പലതാണ്. വാക്സിൻ മൂലമുള്ള രോഗപ്രതിരോധവും ഇൻഫെക്ഷൻ മൂലമുള്ള രോഗപ്രതിരോധവും ഇല്ലാത്തവർ വളരെ കുറവാണ് ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും. രൂപമാറ്റം സംഭവിക്കുന്തോറും വൈറസിന് ശേഷി കുറഞ്ഞുവരുന്നെന്ന വസ്തുതയും നമ്മുടെ മുന്നിലുണ്ട്. കോവിഡ് കാരണമുള്ള മരണനിരക്ക് 0.07 ആയി കുറഞ്ഞുകഴിഞ്ഞു. അതിൽനിന്ന് വലിയ വ്യത്യാസമുണ്ടാവാനും സാധ്യതയില്ല.
ചൈനയിലും മറ്റുമുള്ള രോഗപ്പകർച്ചയുടെ പശ്ചാത്തലത്തിൽ റാൻഡം പരിശോധനകൾ കൂട്ടാനും കൂടുതൽ സാമ്പിളുകൾ ജീനോം സീക്വെൻസിങ്ങിന് അയക്കാനും തീരുമാനിച്ചിട്ടുള്ളത് തീർത്തും സ്വാഭാവികമായ നടപടിയാണ്.
അതേസമയം കോവിഡ് പൂർണമായും വിട്ടുപോയിട്ടില്ലെന്ന വസ്തുത നമ്മൾ കണക്കിലെടുക്കുക തന്നെ വേണം. ചൈനയിലും മറ്റുമുള്ള രോഗപ്പകർച്ചയുടെ പശ്ചാത്തലത്തിൽ റാൻഡം പരിശോധനകൾ കൂട്ടാനും കൂടുതൽ സാമ്പിളുകൾ ജീനോം സീക്വെൻസിങ്ങിന് അയക്കാനും തീരുമാനിച്ചിട്ടുള്ളത് തീർത്തും സ്വാഭാവികമായ നടപടിയാണ്. ഈ പരിശോധനകളുടെ ഫലത്തിൽ ആശങ്കയുളവാക്കുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അതിജാഗ്രതയുടെ ഘട്ടത്തിലേക്ക് നീങ്ങേണ്ടതുള്ളൂ
വേറൊരു രസകരമായ വസ്തുത ഇപ്പോൾ പ്രശ്നക്കാരനാണെന് കണ്ടെത്തിയ ബി എഫ് 7 വേരിയന്റ് വൈറസ് കഴിഞ്ഞ ജൂലൈയിൽ തന്നെ ഇന്ത്യയിൽ കണ്ടെത്തിയിരുന്നുവെന്നതാണ്. പക്ഷേ, ആ വൈറസ് ഇനം കാരണം പ്രത്യേകിച്ചൊരു വർധനയും രോഗികളുടെ എണ്ണത്തിലോ രോഗ തീവ്രതയിലോ ഉണ്ടായിട്ടില്ല. യു എസിലും യൂറോപ്പിലും ഇതേ വൈറസ് ഇനം ഓഗസ്റ്റിൽ കണ്ടെത്തിയിരുന്നു. എന്നാൽ അമേരിക്കയിൽ ഒരിക്കലും ആകെ കോവിഡ് രോഗികളുടെ 10 ശതമാനത്തിനുമേൽ ബി എഫ് 7 രോഗികൾ എത്തിയിരുന്നില്ല. ഏറ്റവും പുതിയ കണക്കിൽ 5% മാത്രമാണ് അവിടെ ബി എഫ് 7 രോഗികൾ. ഇതിൽ നിന്നെല്ലാം അനുമാനിക്കാൻ കഴിയുന്നത് തീവ്ര വ്യാപന ശേഷിയോ തീക്ഷ്ണമായ രോഗാവസ്ഥയിലേക്ക് നയിക്കാനുള്ള കഴിവോ ഉള്ള വൈറസ് അല്ല ഇതെന്നാണ്.
വാക്സിൻ മൂലമുള്ള രോഗപ്രതിരോധവും രോഗബാധ മൂലമുള്ള രോഗപ്രതിരോധവും കാര്യമായിട്ടില്ലാത്തവരുടെ ശതമാനം വളരെ കൂടുതൽ ആയ ഒരു സമൂഹത്തിൽ എപ്പോൾ വേണമോ സംഭവിക്കാവുന്ന പ്രതിസന്ധിയാണ് ചൈനയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്
ചൈനയിൽ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനുള്ള കാരണങ്ങൾ വേറെയാണ്. പ്രധാന കാരണം നമ്മുടെ കൊവാക്സിൻ പോലെ നിർജീവമാക്കപ്പെട്ട മുഴുവൻ വൈറസിനെ ഉപയോഗിച്ച് നിർമിച്ച ഫലം കുറഞ്ഞ വാക്സിനാണ് അവിടെ ഉപയോഗിച്ചത് എന്നതാണ്. പഴയ കോവിഡ് വൈറസ് ഇനങ്ങൾക്ക് എതിരെ പോലും ഫലപ്രാപ്തി കുറഞ്ഞ ഈ വാക്‌സിനാണ് ചൈനയിൽ ഇപ്പോഴും ഉപയോഗിക്കുന്നത്.
മറ്റൊരു കാരണം കർശന നിയന്ത്രണങ്ങൾ അനവധി കാലം പിന്തുടർന്നത് കൊണ്ട് രോഗം വന്ന് പോയവരുടെ എണ്ണം ചൈനയിൽ വളരെ കുറവാണ് എന്നതാണ്. സീറോ കോവിഡ് പോളിസി യഥാർത്ഥത്തിൽ സങ്കര പ്രതിരോധ ശേഷി ആർജിക്കാൻ സമൂഹത്തിനുള്ള അവസരമാണ് ഇല്ലാതാക്കിയത്. വാക്സിൻ മൂലമുള്ള രോഗപ്രതിരോധവും രോഗബാധ മൂലമുള്ള രോഗപ്രതിരോധവും കാര്യമായിട്ടില്ലാത്തവരുടെ ശതമാനം വളരെ കൂടുതൽ ആയ ഒരു സമൂഹത്തിൽ എപ്പോൾ വേണമോ സംഭവിക്കാവുന്ന പ്രതിസന്ധിയാണ് ചൈനയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷവും മുടങ്ങിയ പുതുവർഷ ആഘോഷം ഭംഗിയാക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ രാജ്യത്തെ ടൂറിസം, ട്രാവൽ, ഹോട്ടൽ വ്യവസായങ്ങൾ. കേരളത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളായ വയനാട്, മൂന്നാർ, കോവളം ഒക്കെ നൂറ് ശതമാനം ഒക്കുപൻസിയിലേക്ക് അടുക്കുകയാണ്. ആ ഘട്ടത്തിൽ അനാവശ്യമായ ഭീതി വീണ്ടും പടർത്തി നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷതമേല്പിക്കാൻ ശ്രമിക്കേണ്ടതുണ്ടോ എന്ന ചോദ്യം അധികൃതർ സ്വയം ചോദിക്കണം
സീറോ കോവിഡ് നയത്തിനെതിരെ രാജ്യത്ത് പലയിടത്തും നടന്ന പ്രക്ഷോഭങ്ങൾ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നല്കാൻ ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചു. വൈറസിന് മുന്നിൽ അടച്ചിട്ടിരുന്ന വാതിലുകൾ ഒരു ദിവസം പെട്ടെന്ന് തുറന്നിട്ടതാണ് ഇപ്പോൾ ചൈനയിൽ രോഗ വ്യാപനം രൂക്ഷമാകാൻ കാരണം.
ലോകം ക്രിസ്മസ്, പുതുവത്സര അവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ രണ്ട് വർഷവും മുടങ്ങിയ പുതുവർഷ ആഘോഷം ഭംഗിയാക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ രാജ്യത്തെ ടൂറിസം, ട്രാവൽ, ഹോട്ടൽ വ്യവസായങ്ങൾ. കേരളത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളായ വയനാട്, മൂന്നാർ, കോവളം ഒക്കെ നൂറ് ശതമാനം ഒക്കുപൻസിയിലേക്ക് അടുക്കുകയാണ്. ആ ഘട്ടത്തിൽ അനാവശ്യമായ ഭീതി വീണ്ടും പടർത്തി നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷതമേല്പിക്കാൻ ശ്രമിക്കേണ്ടതുണ്ടോ എന്ന ചോദ്യം അധികൃതർ സ്വയം ചോദിക്കണം. ഓർക്കുക, ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
(പൊതുജനാരോഗ്യ വിദഗ്ധനാണ് ലേഖകൻ)