WORLD

വീട് വയ്ക്കാൻ ഭൂമിയില്ല; സിംഗപ്പൂർ കുതിരപ്പന്തയം നിർത്തുന്നു, ഇനി ഒരേയൊരു മത്സരം

വെബ് ഡെസ്ക്

നൂറ്റി എൺപത് വര്‍ഷത്തിലേറെ നീണ്ട കുതിരപ്പന്തയ ചരിത്രത്തിന് വിരാമമിട്ട് സിംഗപ്പൂർ. വീടുകൾ വയ്ക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായായി ഏക റേസ് കോഴ്‌സ് ടര്‍ഫ് ക്ലബ്ബ് അടച്ചു. അവസാന മത്സരമായ നൂറാം ഗ്രാന്‍ഡ് സിംഗപ്പൂര്‍ ഗോള്‍ഡ് കപ്പ് അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് ദി സിംഗപ്പൂർ ടർഫ് ക്ലബ് (എസ് ടി സി) അറിയിച്ചു.

1842 ല്‍ ഒരു സ്‌കോട്ടിഷ് വ്യാപാരിയും ഏതാനും കുതിരപ്പന്തയ പ്രേമികളും ചേര്‍ന്നാണ് ക്ലബ്ബ് സ്ഥാപിച്ചത്. പഴയ ബുക്കിറ്റ് ടിമാട്രാക്കിന് പകരം രണ്ടായിരത്തിലാണ് ക്രീഞ്ചിയിലെ ഇപ്പോഴത്തെ റേസ് കോഴ്‌സ് തുറന്നത്. സര്‍ക്കാരിന്റെ തീരുമാനമനുസരിച്ചാണ് ക്ലബ്ബ് പൂട്ടുന്നതെന്ന് എസ് ടി സി ചെയര്‍മാന്‍ നിയാം ചിയാങ് മെങ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പത്ത് വര്‍ഷമായി റേസ് കോഴ്‌സിലെ സാധ്യതകള്‍ കുറവാണെന്ന് എസ്ടിസി പറയുന്നു. കുതിരകളെ പരിപാലിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പന്തയക്കുതിര ഉടമകള്‍ക്കും പരിശീലകര്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്ന് ക്ലബ്ബ് ഉറപ്പ് നല്‍കി. ഏകദേശം 700 പന്തയക്കുതിരകള്‍ ക്ലബ്ബിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പഴയ ബുക്കിറ്റ് ടിമാട്രാക്കിന് പകരം 2000-ലാണ് ക്രീഞ്ചിയിലെ ഇപ്പോഴുള്ള റേസ് കോഴ്‌സ് തുറന്നത്

ക്ലബ്ബിന്റെ 300 ഏക്കര്‍ ഭൂമി 2027 ല്‍ സര്‍ക്കാരിന് തിരികെ നല്‍കുകയും പൊതു-സ്വകാര്യ ഭവന നിര്‍മാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും. സ്ഥലപരിമിതി മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കണ്ടി വന്നതെന്ന് ദേശീയ വികസന മന്ത്രാലയവും ധനമന്ത്രാലയവുമിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

''നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ ഭൂവിനിയോഗ പദ്ധതികള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യുകയും അതിനൊപ്പം തന്നെ ഭാവി തലമുറയ്ക്കുള്ള ഭൂമിയും ഉറപ്പാക്കുകയും ചെയ്യുന്നു,''പ്രസ്താവന ചൂണ്ടിക്കാട്ടി.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും