ചൈനയിൽ വീണ്ടുമുണ്ടായ വൻ ഭൂചലനത്തെ തുടർന്ന് ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. വീടുകള്‍ തകര്‍ന്നതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്
ഇതിന് പിന്നാലെയാണ് ഡൽഹിയിലും പരിസരപ്രദേശ്ത്തും ഭൂചലനം അനുഭവപ്പെട്ടത്. 80 കിലോമീറ്റർ താഴ്ചയിലാണ് ചൈനയിൽ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി ട്വിറ്ററിലൂടെ പറഞ്ഞു.
യുനാൻ പ്രവിശ്യയിലെ ഷെൻസിയോങ് കൗണ്ടിയിൽ ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്പനമാണ് ഡൽഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.
നേരത്തെ ജനുവരി 11 ന് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനെ തുടർന്നും ഇന്ത്യയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ചൈനയിൽ ഉണ്ടായ ഭൂചലനത്തിൽ 111 പേർ മരിച്ചിരുന്നു.