WORLD

ചൈനയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 46 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 46 പേർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തു. ലുഡിം​ഗ് ന​ഗരത്തിൽ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ചൈന ഭൂകമ്പ ശൃംഖല കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഒരു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 21 ദശലക്ഷത്തോളം ജനസംഖ്യയുള്ള നഗരമായ ചെങ്ഡുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിലനിൽക്കുകയാണ്. പ്രഭവകേന്ദ്രത്തിൽ നിന്ന് 200 കിലോമീറ്റർ (125 മൈൽ) അകലെയാണ് ചെങ്ഡു.

ശക്തമായ ഭൂചലനത്തിൽ മലഞ്ചെരിവുകളിലുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ മാസം ഉഷ്ണതരം​ഗം വീശിയടിക്കുകയും ഇതേതുടർന്ന് ചോങ്കിം​ഗിലെ നദികൾ വറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനം ചെങ്ഡുവിലും സമീപത്തെ ന​ഗരമായ ചോങ്‌കിംഗിലെയും കെട്ടിടങ്ങളെ പ്രകമ്പനം കൊള്ളിച്ചു. വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും തകർന്നു. റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 10,000ത്തിലധികം പേരെ ഭൂകമ്പം ബാധിച്ചുവെന്നാണ് വിവരം. 500 ലധികം രക്ഷാപ്രവർത്തകരെ ഭൂകമ്പ കേന്ദ്രത്തിലേക്കയച്ചതായി അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ തടസങ്ങൾ നീക്കാൻ ശ്രമം തുടങ്ങി. സമീപ പ്രദേശങ്ങളിൽ നിരവധി തുടർചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

2008ൽ സിചുവാൻ ജില്ലയിൽ 90,000ത്തോളം പേർ കൊല്ലപ്പെട്ട 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ചൈനയിലെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഭൂകമ്പം. ഭൂചലനം ചെങ്ഡുവിനു പുറത്തുള്ള പട്ടണങ്ങളെയും സ്കൂളുകളെയും ഗ്രാമീണ സമൂഹങ്ങളെയും തകർത്തു. ടിബറ്റൻ പീഠഭൂമിയുടെ അരികിൽ ടെക്‌റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന സിചുവാൻ സ്ഥിരമായി ഭൂകമ്പങ്ങളുണ്ടാകുന്ന മേഖലയാണ്. കഴിഞ്ഞ ജൂണിലുണ്ടായ രണ്ട് ഭൂകമ്പത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?