സ്വാന്റേ പാബോ 
WORLD

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രഞ്ജന്‍ സ്വാന്റേ പാബോയ്ക്ക്

മനുഷ്യന്റെ പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം

വെബ് ഡെസ്ക്

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രഞ്ജനായ സ്വാന്റേ പാബോയ്ക്ക്. മനുഷ്യന്റെ പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ആദിമ മനുഷ്യന്റ ജനിതക ഘടനയും പരിണാമ പ്രക്രിയയുമായിരുന്നു പഠന വിഷയം. നൊബേല്‍ കമ്മിറ്റി സെക്രട്ടറിയായ തോമസ് പേള്‍മാനാണ് പുരസ്‌കാര വിജയിയെ പ്രഖ്യാപിച്ചത്. 10 മില്ല്യണ്‍ സ്വീഡിഷ് കറന്‍സിയാണ് പുരസ്കാര വിജയിക്ക് ലഭിക്കുക. ഡിസംബര്‍ 10-ന് പുരസ്‌കാരത്തുക കൈമാറും.

മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവിനെ വെള്ളിയാഴ്ച അറിയാം. 1895-ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മ്മയാക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി