WORLD

വ്യോമ പ്രതിരോധ മേഖലയിൽ കടന്ന് 10 ചൈനീസ് സൈനിക വിമാനങ്ങൾ: നിരീക്ഷണത്തിനായി സൈനിക വിമാനങ്ങൾ അയച്ച് തായ്‌വാൻ

വെബ് ഡെസ്ക്

ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ മേഖലകളിലേക്ക് സൈനികവിമാനങ്ങളയച്ച് തായ്‌വാൻ. തായ്‌വാൻ കടലിടുക്കിന്റെ ഇരുവശങ്ങളെയും വേർതിരിക്കുന്ന സെൻസിറ്റീവ് മീഡിയൻ രേഖയിലേക്ക് 10 ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. വിമാനങ്ങൾക്കൊപ്പം കപ്പലുകൾ അയക്കുകയും കരയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ നാല് ചൈനീസ് കപ്പലുകളും യുദ്ധ പട്രോളിംഗ് നടത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് മേഖലയിൽ ചൈനീസ് സൈനിക പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങൾക്ക് മുൻപാണ് തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് 37 ചൈനീസ് സൈനിക വിമാനങ്ങൾ പ്രവേശിച്ചത്. പിന്നാലെ തായ്‌വാൻ പ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കിയിരുന്നു. വ്യാഴാഴ്ച ചില വിമാനങ്ങൾ പടിഞ്ഞാറൻ പസഫിക് മേഖലയിലേക്കും പ്രവേശിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ J-10, J-11, J-16, Su-30 യുദ്ധവിമാനങ്ങളും H-6 ബോംബറുകളും ഉൾപ്പെടെ 24 ചൈനീസ് വ്യോമസേനാ വിമാനങ്ങൾ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ 10 വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്നതായി വ്യക്തമാക്കിയെങ്കിലും വിമാനങ്ങൾ എങ്ങോട്ടാണ് നീങ്ങിയതെന്ന് പറഞ്ഞിട്ടില്ല. നാല് ചൈനീസ് നാവിക കപ്പലുകളും 'സംയുക്ത യുദ്ധ സന്നദ്ധത പട്രോളിംഗിൽ' ഏർപ്പെട്ടിരുന്നു, വിശദാംശങ്ങൾ നൽകാതെ മന്ത്രാലയം കൂട്ടിച്ചേർത്തു. സംഭവത്തോട് ചൈനീസ് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ചൈന, തായ്‌വാന്റെ വ്യോമമേഖലയിൽ കടന്നുകയറുന്നത്. പലപ്പോഴായി വ്യോമാതിർത്തിക്ക് സമീപം ചൈനീസ് യുദ്ധവിമാനങ്ങൾ അഭ്യാസപ്രകടനങ്ങൾ നടത്താറുണ്ടെങ്കിലും മേഖലയിലേക്ക് കടക്കാൻ തയാറായിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി തായ്‌വാനെതിരെ ചൈന സൈനിക നീക്കങ്ങൾ തുടരുകയാണ്. രാജ്യത്തിന് ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തിയായിരുന്നു ചൈന തായ്‌വാനെതിരെ സമർദം ചെലുത്തിവന്നത്.

എന്നാൽ ചൈനയെ ധിക്കരിച്ച് തായ്‌വാൻ പ്രസിഡന്റ്, അമേരിക്കൻ ജനപ്രതിനിധി സഭാ സ്‌പീക്കർ കെവിൻ മക്കാർത്തിയുമായി ചർച്ച നടത്തിയത് അടുത്തിടെ പ്രകോപനങ്ങൾക്ക് കാരണമായിരുന്നു. തായ്‌വാന്റെ പരമാധികാരം അവകാശപ്പെടുന്ന ചൈനയ്ക്ക്, തങ്ങളുടെ എതിർപ്പ് മറികടന്ന് നടത്തിയ കൂടിക്കാഴ്ച വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മേഖലയിലെ സാഹചര്യങ്ങൾ രൂക്ഷമാക്കി 42 യുദ്ധവിമാനങ്ങളാണ് അന്ന് തായ്‌വാൻ കടലിടുക്കിലെ സെൻസിറ്റിവ്‌ രേഖ മറികടന്നത്. അമേരിക്കൻ സന്ദർശനത്തിന് ശേഷം സായ് ഇങ്-വെൻ മടങ്ങിയെത്തി ഒരു ദിവസം മാത്രം പിന്നിടവെയായിരുന്നു മൂന്ന് ദിവസം നീണ്ട അഭ്യാസപ്രകടനങ്ങൾക്ക് ചൈന തുടക്കം കുറിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?