കോവിഡാനന്തരം തായ്‌ലാന്‍ഡില്‍ വീണ്ടും സഞ്ചാരികളെത്തി തുടങ്ങി. എന്നാല്‍ കോവിഡിനു മുന്‍പുള്ള വരുമാനം വിനോദ സഞ്ചാര മേഖലയില്‍ തായ്ലന്‍ഡിനു ലഭിക്കുന്നില്ലെന്ന് വെളിപ്പെടുത്തി സര്‍ക്കാര്‍. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് വിനോദ സഞ്ചാരം എന്നാല്‍ കോവിഡാനന്തരം വലിയ ഇടിവാണ് വിനോദ സഞ്ചാര മേഖലയില്‍ സംഭവിച്ചത്. വിനോദ സഞ്ചാരത്തില്‍ കൂടുതല്‍ സാമ്പത്തിക നിക്ഷേപം നടത്തി വരുമാനം നേടാന്‍ തയ്യാറെടുക്കുകയാണ് തായ്‌ലന്‍ഡ് 2027 ആകുമ്പോഴേക്കും 80 ലക്ഷത്തിലധികം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം തായ്‌ലാന്റിലെത്തിയത് 11 ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് . അതിനു മുന്‍ വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം അത് നാല് ലക്ഷമായിരുന്നു. എന്നാല്‍ കോവിഡിനു മുമ്പ് 39 ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് തായ്‌ലാന്റ് സന്ദര്‍ശനം നടത്തിയത്
കോവിഡ് കാലത്തിനും മുന്‍പത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതു പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി തായ്‌ലാന്റിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ് .
2019ല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനത്തിലധികം ടൂറിസത്തില്‍ നിന്നുള്ള വരുമാനമായിരുന്നു. എന്നാല്‍ 2021 ല്‍ ഇത് ഒരു ശതമാനം മാത്രമായി ചുരുങ്ങി . ടൂറിസം മേഖലയില്‍ വന്‍ തോതിലുള്ള നിക്ഷേപം നടത്തി വരുമാനം തിരിച്ചു പിടിക്കാനാണ് തായ്‌ലാന്‍ഡ് ലക്ഷ്യമിടുന്നത് . ഈ ലക്ഷ്യം നേടാന്‍ സാധിച്ചാല്‍ 2027 ല്‍ രാജ്യം വിനോദ സഞ്ചാര മേഖലയിലൂടെ മാത്രം അഞ്ച് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമെന്നാണ് തായ്‌ലാന്‍ഡ് സര്‍ക്കാറിരിന്റെ പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത് . പുതിയ സന്ദര്‍ശകരെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര മാനദണ്ഡങ്ങള്‍ പുതുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും പോസ്റ്റില്‍ വ്യക്തമാക്കി .
തായ്‌ലാന്റിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കാന്‍ രാജ്യം തീരുമാനിച്ചിരുന്നു . എന്നാല്‍ ഉടനെ ആ തീരുമാനം തായ്‌ലാന്‍ഡ് പിന്‍വലിച്ചു . തെക്ക് കിഴക്കന്‍ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേതുപോലെ ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികളേയും തായ്‌ലാന്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച ചൈന 2022 ഡിസംബറില്‍ അന്താരാഷ്ട്ര യാത്ര ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്ക് പാസ് പോര്‍ട്ടിന് അപേക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് . ഈ പ്രഖ്യാപനത്തോടെ ഏകദേശം മൂന്ന് വര്‍ഷമായി ചൈന തുടരുന്ന കര്‍ശനമായ ക്വാറന്റൈന്‍ നിയമങ്ങള്‍ അവസാനിപ്പിക്കുകയും വിദേശയാത്ര ചെയ്യുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്യും . ഇതിനോടകം തന്നെ ട്രാവല്‍ സൈറ്റുകളില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത് . തായ്‌ലാന്റിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ബഹു ഭൂരിപക്ഷം പേരും ചൈനക്കാരാണ് .