WORLD

നിയമം മാറി, തെക്കൻ കൊറിയക്കാർക്ക് ഇനി രണ്ട് വയസുവരെ പ്രായം കുറയും

മറ്റൊരു സങ്കീർണമായ വ്യവസ്ഥയും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഡിസംബർ 31 ന് ജനിക്കുന്ന ഒരു കുട്ടിക്ക് അർദ്ധരാത്രിക്ക് ശേഷം 2 വയസ് തികഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്.

വെബ് ഡെസ്ക്

പ്രായം കുറഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാമെന്നല്ലാതെ അതിനൊരു വഴി ശാസ്ത്രം കണ്ടെത്തിയിട്ടില്ല. ശാസ്ത്രത്തിന് പ്രായം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തെക്കന്‍ കൊറിയക്കാരുടെ പ്രായം കുറയും. അതും രണ്ട് വര്‍ഷം വരെ. ഇതുവരെ പ്രായം കണക്കാക്കിയ സവിശേഷവും പ്രശ്‌ന സങ്കീര്‍ണവുമായ രീതി വിട്ട് അന്താരഷ്ട്ര രീതി പിന്തുടരാന്‍ തീരുമാനിച്ചതോടെയാണ് ഇത്.

തെക്കൻ കൊറിയയുടെ പ്രായ വ്യവസ്ഥ അന്താരാഷ്ട്ര സമ്പ്രദായത്തിന് കീഴിൽ വരുന്നതോടെ രാജ്യത്തെ ജനങ്ങളുടെ പ്രായം ഒന്നോ രണ്ടോ വയസ് കുറയും. ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി അന്താരാഷ്ട്ര അംഗീകാരമുള്ള ഔദ്യോഗിക സംവിധാനം സ്വീകരിക്കുമെന്നാണ് നിയമനിർമ്മാണ മന്ത്രാലയം വ്യക്തമാക്കിയത് .

കൊറിയയുടെ പരമ്പരാഗത പ്രായ വ്യവസ്ഥ പ്രകാരം ഒരു വ്യക്തിക്ക് ജനന സമയത്ത് തന്നെ ഒരു വയസായിട്ടാണ് കണക്കാക്കുന്നത്.

കൊറിയയിൽ വർധിച്ചു വരുന്ന ജനവിരുദ്ധമായ ആചാരങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ ദേശീയ അസംബ്ലി പാസാക്കിയ അടിസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് നിയമത്തിന്റെയും സിവിൽ നിയമത്തിന്റെയും പരിഷ്കാരങ്ങളുടെ തുടർച്ചയാണ് ഈ മാറ്റം. കൊറിയയുടെ പരമ്പരാഗത പ്രായ വ്യവസ്ഥ പ്രകാരം ഒരു വ്യക്തിക്ക് ജനന സമയത്ത് തന്നെ ഒരു വയസായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വ്യവസ്ഥ പ്രകാരം ഒരു വ്യക്തിയുടെ പ്രായം ജനന സമയത്ത് പൂജ്യത്തിൽ നിന്ന് കണക്കാക്കുകയും പിന്നീട് ജന്മ ദിനം തോറും ഒരു വർഷം ചേർക്കപ്പെടുകയുമാണ് ചെയ്യുന്നത്.

ഉദാഹരണത്തിന് 2003 ജൂൺ 30 ന് ജനിച്ച ഒരു വ്യക്തിക്ക് അന്താരാഷ്ട്ര പ്രായ വ്യവസ്ഥ പ്രകാരം ജൂൺ 26 ന് 19 വയസുണ്ടായിരിക്കും. ജൂൺ 30 ആകുന്നതോടു കൂടി വ്യക്തിക്ക് 20 വയസ് തികയുന്നതായി കണക്കാക്കും. എന്നാൽ കൊറിയയുടെ കണക്ക് പ്രകാരം വ്യക്തിക്ക് 21 വയസ് തികഞ്ഞിരിക്കും. മറ്റൊരു സങ്കീർണമായ വ്യവസ്ഥയും രാജ്യത്ത് നില നിൽക്കുന്നുണ്ട്. ഡിസംബർ 31 ന് ജനിക്കുന്ന ഒരു കുട്ടിക്ക് അർദ്ധ രാത്രിക്ക് ശേഷം 2 വയസ് തികഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്.

അസാധാരണമായ ഇത്തരം വ്യവസ്ഥകൾ ലോക രാജ്യങ്ങൾക്കിടയിൽ കൊറിയയെ പിന്നിലാക്കി എന്ന വിമർശനവും പ്രായം കണക്കാക്കുന്നത് സംബന്ധിച്ച പ്രത്യേക നിയമ വ്യവസ്ഥകളുടെ അഭാവവുമാണ് പുതിയ രീതി പിന്തുടരുന്നതിലേക്ക് രാജ്യത്തെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര വ്യവസ്ഥയുടെ ഉപയോഗം വ്യക്തമായ നിയമമായി മാറുന്നതിനാൽ കൂടുതൽ അർത്ഥവത്താകുമെന്ന് നിയമനിർമ്മാണ മന്ത്രി ലീ വാൻ-ക്യു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സാമൂഹികവും ഭരണപരവുമായ ആശയക്കുഴപ്പം കുറയ്‌ക്കുന്നതിന് പ്രസിഡന്റ് യൂൻ സുക് യോളിന്റെ വാഗ്ദാനങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു ഈ മാറ്റം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കരാറുകളിലും ഔദ്യോഗിക രേഖകളിലുമെല്ലാം അന്ത്രരാഷ്ട തലത്തിൽ അംഗീകരിച്ച പ്രായമായിരിക്കും കണക്കാക്കുക. വേതന വ്യവസ്ഥയിലടക്കം രാജ്യത്ത് നിലനിൽക്കുന്ന നിയമ പരമായ വൈരുധ്യങ്ങൾക്കും തർക്കങ്ങൾക്കും പ്രായ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിദ്യാഭ്യാസ, ആഭ്യന്തര സുരക്ഷാമന്ത്രലയത്തിന്റെ സഹകരണത്തോടെ പ്രാദേശിക സർക്കാരുകളുമായി ചേർന്നാണ് അന്താരാഷ്ട്ര പ്രായ വ്യവസ്ഥയിലേക്ക് മാറുന്നതിനുള്ള പ്രവർത്തങ്ങൾ ഏകോപിപ്പിക്കുക. കുട്ടി ജനിച്ച വർഷം മാത്രമാണ് ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരം കണക്കാക്കുന്നത്. മാസമോ ദിവസമോ പരിഗണിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനോ, ലഹരി വസ്തുക്കൾ വാങ്ങുന്നതിനോ പോലും ജനനദിവസമോ മാസമോ പരിഗണിക്കാറില്ല.

നിലവിൽ ജനനത്തീയതിയോ മാസമോ പരിഗണിക്കാതെ 6 വയസ് തികഞ്ഞാൽ സ്കൂളിൽ ചേർക്കുന്ന രീതിയാണ് രാജ്യത്ത് തുടരുന്നത്. അത് ഇനിയും തുടരും.നിരോധിത ഉത്പന്നങ്ങൾ വാങ്ങുന്നതിന് ജനിച്ച വർഷം മാത്രം പരിഗണിക്കുന്ന രീതിയും രാജ്യത്ത് തുടരും

19 വയസ് തികയുന്നവർക്ക് ജനുവരി 1 മുതൽ പുകയില, മദ്യം തുടങ്ങിയ നിരോധിത ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കും. സൈന്യത്തിൽ ചേരുന്നതിനുള്ള വ്യവസ്ഥയിലും നിലവിലെ രീതി പിന്തുടരും. അതുപ്രകാരം 2004 ൽ ജനിച്ച ഒരാൾക്ക് ഈ വർഷം സൈനിക സേവനത്തിന് ചേരാൻ അർഹതയുണ്ടായിരിക്കും.

വയനാട്ടില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്ക, ചേലക്കരയില്‍ എല്‍ഡിഎഫ്, പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ