കോണ്‍സ്റ്റന്റൈന്‍ രണ്ടാമന്‍ 
WORLD

ഗ്രീസിലെ അവസാനത്തെ രാജാവ് കോണ്‍സ്റ്റന്റൈന്‍ രണ്ടാമന്‍ അന്തരിച്ചു

1964-ൽ 23-ാം വയസ്സിലാണ് കോൺസ്റ്റന്റൈൻ രണ്ടാമന്‍ സിംഹാസനത്തിലേറുന്നത്

വെബ് ഡെസ്ക്

ഗ്രീസിലെ അവസാനത്തെ രാജാവ് കോണ്‍സ്റ്റന്റൈന്‍ രണ്ടാമന്‍ അന്തരിച്ചു. ഏഥൻസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 82 കാരനായ അദ്ദേഹത്തിന്റെ അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോണ്‍സ്റ്റന്റൈന്റെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അസോസിയേറ്റഡ് പ്രസ്സിനെ അറിയിച്ചു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.കോൺസ്റ്റന്റൈൻ ഒടുവിൽ സൈനിക ഭരണാധികാരികളുമായി ഏറ്റുമുട്ടുകയും നാടുകടത്തപ്പെടുകയും ചെയ്തു

1967 ൽ സൈനിക അട്ടിമറി ഉണ്ടാവുകയും കോൺസ്റ്റന്റൈൻ ഒടുവിൽ സൈനിക ഭരണാധികാരികളുമായി ഏറ്റുമുട്ടുകയും നാടുകടത്തപ്പെടുകയും ചെയ്തു
കോൺസ്റ്റന്റൈൻ രണ്ടാമനും രാജ്ഞി ആൻ-മാരിയും

1964-ൽ കിംഗ് പോളിന്റെ മരണത്തിനു ശേഷം, 23-ാം വയസ്സിലാണ് കോൺസ്റ്റന്റൈൻ രണ്ടാമനായി അദ്ദേഹം സിംഹാസനത്തിലേറുന്നത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് എന്ന നിലയിൽ പ്രശസ്തി നേടിയ യുവരാജാവിന് വലിയ ജനപിന്തുണയായിരുന്നു. എന്നാൽ, ഭരണത്തിലേറി അടുത്ത വർഷം തന്നെ, ജനസമ്മതനായിരുന്ന പ്രധാനമന്ത്രി ജോർജ് പാപ്പാൻഡ്രൂവിനെ തന്ത്രപ്രധാനമായ ഇടപെടലുകളിലൂടെ താഴെയിറക്കിയത് അദ്ദേഹത്തിന് തന്നെ വലിയ തിരിച്ചടിയായി.

ഗ്രീസിൽ ഇപ്പോഴും വിശ്വാസത്യാഗമെന്നും, ഭരണകക്ഷിയിൽ നിന്നുള്ള കൂറുമാറ്റം എന്നുമൊക്കെ അറിയപ്പെടുന്ന ഈ സംഭവം ഭരണഘടനാ ക്രമത്തെ അസ്ഥിരപ്പെടുത്തുകയും 1967 ൽ ഒരു സൈനിക അട്ടിമറിയിലേക്ക് നയിക്കുകയും ചെയ്തു. കോൺസ്റ്റന്റൈൻ ഒടുവിൽ സൈനിക ഭരണാധികാരികളുമായി ഏറ്റുമുട്ടുകയും നാടുകടത്തപ്പെടുകയും ചെയ്തു.1973-ൽ ഗ്രീസിൽ രാജവാഴ്ച നിർത്തലാക്കി. 1974-ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം നടന്ന ഒരു ഹിതപരിശോധനയിൽ, വീണ്ടും ഭരിക്കാമെന്ന കോൺസ്റ്റന്റൈന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

കോൺസ്റ്റന്റൈൻ രണ്ടാമനും എലിസബത്ത് രാജ്ഞിയും

1940 ജൂൺ 2 ന് ഏഥൻസിൽ ജോർജ്ജ് രണ്ടാമൻ രാജാവിന്റെ ഇളയ സഹോദരനും സിംഹാസനത്തിന്റെ അനന്തരാവകാശിയുമായ പോൾ രാജകുമാരന്റെയും ഹാനോവറിലെ രാജകുമാരി ഫെഡറിക്കയുടെയും മകനായാണ് കോൺസ്റ്റന്റൈൻ ജനിച്ചത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായ സോഫിയ സ്പെയിനിലെ മുൻ രാജാവ് ജുവാൻ കാർലോസ് ഒന്നാമന്റെ ഭാര്യയാണ്. ബ്രിട്ടനിലെ ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ ജീവിതപങ്കാളിയും ഗ്രീക്ക് വംശജനുമായിരുന്ന ഫിലിപ്പ് രാജകുമാരൻ, അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, സൈനിക അക്കാദമികളിലും ഏഥൻസ് ലോ സ്കൂളിലുമായിരുന്നു പഠനം. കായിക താരമായിരുന്ന അദ്ദേഹം, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു.1960-ൽ, 20-ാം വയസ്സിൽ, സൈലിങ്ങിൽ സ്വർണ്ണ മെഡൽ നേടി. രാജകുമാരനായിരിക്കുമ്പോൾ തന്നെ, കോൺസ്റ്റന്റൈൻ 1963 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി.1974 ൽ ആജീവനാന്ത ഓണററി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ