WORLD

വാഗ്നർ തലവൻ പ്രിഗോഷിൻ ബെലാറസിലെത്തി; വിമതനീക്കം തടഞ്ഞതിൽ സൈന്യത്തെ അഭിനന്ദിച്ച് പുടിൻ

സ്വകാര്യ സേനയെങ്കിലും വാ​ഗ്നർ​ ​ഗ്രൂപ്പിന് റഷ്യൻ ഫെഡറൽ ബജറ്റിൽ നിന്നാണ് ധനസഹായം നൽകുന്നതെന്ന് പുടിൻ വ്യക്തമാക്കി

വെബ് ഡെസ്ക്

റഷ്യയിൽ ആഭ്യന്തര കലാപത്തിനി തിരികൊളിത്തി പിന്മാറിയ വാഗ്നർ സേനാ തലവൻ യെവ്ഗനി പ്രിഗോഷിൻ ബെലാറസിലെത്തി. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥത്തിൽ കലാപനീക്കത്തിൽ നിന്ന് പിന്മാറിയ പ്രിഗോഷിൻ രാജ്യത്തെത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതേസമയം, ചോരചീന്താതെ ആഭ്യന്തരയുദ്ധം ഒഴിവാക്കിയതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ തന്റെ സൈന്യത്തിന് നന്ദി അറിയിച്ചു.

വിമത നീക്കത്തിന് ശേഷം പ്രിഗോഷിൻ എവിടെയെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ സജീവമായിരുന്നു. വാഗ്നർ സൈനിക നീക്കത്തെ ന്യായീകരിച്ച് പ്രിഗോഷിൻ തന്നെ ശബ്ദസന്ദേശം പുറത്തിറക്കിയെങ്കിലും റഷ്യ വിട്ടോ എന്നതിൽ ഒരു സ്ഥിരീകരണം നൽകാൻ തയ്യാറായിരുന്നു. ഇതിനിടെയാണ് ലുകാഷെങ്കോ തന്നെ പ്രിഗോഷിൻ ബെലാറസിലെന്ന് വ്യക്തമാക്കിയത്. നാടുവിടലിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയത് താനെന്നും ലുകാഷെങ്കോ പറഞ്ഞു.

വിമതനീക്കം പുടിൻ സർക്കാരിന്റെ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും രാജ്യത്ത് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുവെന്നുമുള്ള വിലയിരുത്തലുകൾ ഉയർന്നിരുന്നു. എന്നാൽ പുടിൻ ദുർബലനായെന്ന നിരീക്ഷണം തെറ്റെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. പുടിന്റെ കരുത്ത് കുറഞ്ഞെന്ന വാദം അം​ഗീകരിക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.

വിമത നീക്കം രക്തച്ചൊരിച്ചിലില്ലാതെ ഒഴിവാക്കാനായത് സൈന്യത്തിന്റെ നേട്ടമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പുടിൻ പോലും. വാഗ്നർ സേനയുമായി പോരാട്ടം നടത്താതെ കാര്യങ്ങൾ അവസാനിപ്പിച്ചത് നേട്ടമെന്നാണ് അദ്ദേഹത്തിന്റെ വാദം.''നിങ്ങൾ യഥാർത്ഥത്തിൽ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചു,'' സൈനികരോട് പുടിൻ പറഞ്ഞു. 'വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ ഞങ്ങളുടെ കൂടെയുളളവരും പൈലറ്റുമാരും കൊല്ലപ്പെട്ടു. അവർ പതറിയില്ല. ഉത്തരവുകളും സൈനിക ചുമതലകളും മാന്യമായി നിറവേറ്റി,''പുടിൻ കൂട്ടിച്ചേർത്തു. അതേസമയം, വിമതരുടെനീക്കം യുക്രെയിനിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ കാരണമാകില്ലെന്നും പുടിൻ വ്യക്തമാക്കി.

വാഗ്നർ സേനയെ നിർവീര്യമാക്കാനുള്ള നടപടികൾ റഷ്യൻ പ്രതിരോധമന്ത്രാലയം ആലോചിക്കുകയാണ്. ആയുധങ്ങൾ സേനയ്ക്ക് കൈമാറണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. സ്വകാര്യ സേനയെങ്കിലും വാ​ഗ്നർ​ ​ഗ്രൂപ്പിന് റഷ്യൻ ഫെഡറൽ ബജറ്റിൽ നിന്നാണ് ധനസഹായം നൽകുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള പ്രത്യേക യോഗത്തിൽ പുടിൻ പറഞ്ഞു. യുക്രെയിനുമായുളള യുദ്ധം ആരംഭിച്ചതിന് ശേഷം, കഴിഞ്ഞ വർഷം മാത്രം വാ​ഗ്നർ ​ഗ്രൂപ്പിന് 8626.2 കോടി റുബിളാണ് റഷ്യൻ സർക്കാർ നൽകിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ