വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്താതെ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോ. 25 വര്‍ഷത്തിനിടെ ആദ്യമായാണ് പോളിറ്റ് ബ്യൂറോയില്‍ വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്താതിരിക്കുന്നത്. പൊളിറ്റ് ബ്യൂറോയില്‍ ഉണ്ടായിരുന്ന ഏക വനിത സണ്‍ ചുന്‍ലന്‍ വിരമിച്ചിരുന്നു. ഇവര്‍ക്ക് പകരമായി പോലും പുതിയ ആരെയും പോളിറ്റ് ബ്യൂറോയില്‍ ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറായിട്ടില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും വനിതകളെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. മുന്‍ സെക്രട്ടറിമാരുള്‍പ്പെടെ ഷി ജിന്‍ പിങിന്റെ വിശ്വസ്തരെയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന ബോഡിയായ കേന്ദ്രകമ്മിറ്റിയിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. കേന്ദ്രകമ്മിറ്റിയിലെ 205 അംഗങ്ങളില്‍ 11 പേര്‍ മാത്രമാണ് സ്ത്രീകള്‍.
പാര്‍ട്ടിയുടെ പ്രധാന ബോഡിയായ കേന്ദ്രകമ്മിറ്റിയിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്
ഉന്നതാധികാര സമിതികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുരുഷാധിപത്യമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് അഭിപ്രായം ഇതോടെ പലയിടത്തും ഉയര്‍ന്നു. മാത്രമല്ല ഷി ജിന്‍ പിങിന് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പോളിറ്റ് ബ്യൂറോയില്‍ സ്ഥാനം നല്‍കിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു നേതാവിന് രണ്ട് ഘട്ടം മാത്രമമെന്ന കീഴ്‌വഴക്കം മറികടന്ന് മൂന്നാം തവണയാണ് ഷി ജിന്‍പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്നത്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുരുഷാധിപത്യമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് അഭിപ്രായം ഇതോടെ പലയിടത്തും ഉയര്‍ന്നു
ഈ വര്‍ഷമാദ്യം കോവിഡ് രൂക്ഷമായതോടെ ലോക്ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ ഷാങ്ഹായ് മുന്‍ മേധാവിയും ഷിയുടെ വിശ്വസ്തനുമായ ലി ക്വിയാങ്ങാണ് അടുത്ത പ്രധാനമന്ത്രി. മാര്‍ച്ചില്‍ നടക്കുന്ന യോഗത്തിലാണ് ലി ക്വിയാങ്ങ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക. ഷി ജിന്‍പിംഗ്, ലി ക്വിയാങ്, ഷാവോ ലെജി, വാങ് ഹുനിംഗ്, കായ് ക്വി, ഡിംഗ് സ്യൂക്‌സിയാങ്, ലി സി എന്നിവരാണ് പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മറ്റ് അംഗങ്ങള്‍. വാങ് ഹുനിംഗും, ഷാവോ ലെജിയും മാത്രമാണ് പുതിയ അംഗങ്ങള്‍. ബാക്കി എല്ലാവരും ഷി ജിന്‍പിങിന്റെ വിശ്വസ്തരാണ്