WORLD

ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തിൽ ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു; സമാധാനചര്‍ച്ചകള്‍ക്ക് വെല്ലുവിളി

വെബ് ഡെസ്ക്

ലോകം ചെറിയ പെരുന്നാള്‍ ആഘോഷിച്ച ബുധനാഴ്ചയും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തം. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസാ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ഥിക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലാണ് ഹനിയെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ഡ്രോണ്‍ കാറില്‍ പതിച്ചാണ് ഹനിയെയുടെ മക്കളും പേരക്കുട്ടികളും മരിച്ചതെന്ന് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നതെന്ന് ഹനിയെ

ആക്രമണ വിവരം ഖത്തറില്‍ കഴിയുന്ന ഹനിയെയും സ്ഥിരീകരിച്ചു. തന്റെ മക്കളും പേരക്കുട്ടികളും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ 60 പേര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഹനിയെ പ്രതികരിച്ചു. ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നതെന്നും ഹനിയെ ചൂണ്ടിക്കാട്ടി.

അതേസമയം, ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ കുടുംബാംഗങ്ങളുടെ മരണം ഗാസയിലെ വെടി നിര്‍ത്തല്‍ പരിഗണിക്കുന്ന സമാധാന ചര്‍ച്ചകളെ ബാധിച്ചേക്കും. കെയ്റോയില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും യു.എസിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന സമാധാനചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ നീങ്ങുമ്പോഴാണ് ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം