WORLD

'ലോകത്തിന്റെ കണ്ണ് യുക്രെയിനിലെത്തിച്ചു'; ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി സെലന്‍സ്കി

സെലന്‍സ്‌കിയോടൊപ്പം രാജ്യത്തിനായി പോരാടിയ അനേകായിരം ജനങ്ങള്‍ക്കും 'സ്പിരിറ്റ് ഓഫ് യുക്രെയ്ന്‍' എന്ന പേരില്‍ പുരസ്‌കാരം

വെബ് ഡെസ്ക്

റഷ്യൻ അധിനിവേശത്തിനെതിരെ അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്ന യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലൻസ്‌കി ടൈം മാഗസിന്റെ ഈ വർഷത്തെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍'. റഷ്യ യുക്രെയ്‌നുമായുള്ള യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ തലസ്ഥാനമായ കീവില്‍ തന്നെ തുടരാൻ സെലന്‍സ്‌കി തീരുമാനിക്കുകയും ജനങ്ങള്‍ക്കും സൈനികര്‍ക്കും ആത്മവിശ്വാസം നല്‍കി ഒരുമിച്ച് നിര്‍ത്തുകയും ചെയ്തു. അത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച തീരുമാനമായിരുന്നെന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുമെന്നും മാഗസിന്റെ എഡിറ്റർ ഇന്‍ ചീഫ് എഡ്വാര്‍ഡ് ഫെല്‍സെന്തല്‍ പറഞ്ഞു.

ലോകത്തിന്റെ കണ്ണ് യുക്രെയിനിലെത്തിച്ചത് സെലന്‍സ്കിയാണ്
എഡ്വാര്‍ഡ് ഫെല്‍സെന്തല്‍, ടൈം മാഗസിന്‍ എഡിറ്റർ ഇന്‍ ചീഫ്

രാജ്യത്തെ പ്രചോദിപ്പിക്കുന്നതിനായി സെലൻസ്‌കി ദൈനംദിന പ്രസംഗങ്ങൾ നടത്തുകയും ജനങ്ങളുടെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടെന്ന് ടൈം മാഗസിന്‍ വ്യക്തമാക്കി. യുദ്ധകാല നേതാവായുള്ള സെലന്‍സ്കിയുടെ ധൈര്യത്തെ മാഗസിന്‍ പ്രശംസിച്ചു.

ലോകത്തിന്റെ കണ്ണ് യുക്രെയിനിലെത്തിച്ചത് സെലന്‍സ്കിയാണ്. മറ്റാരെങ്കിലുമാണ് യുക്രെയിനെ നയിച്ചിരുന്നതെങ്കില്‍ ഇതിനോടകം കീവ് നഗരത്തിന് മീതെ റഷ്യയുടെ പതാക ഉയർന്നേനെ. ലോകമെമ്പാടും ഒരു പുതിയ തരംഗത്തിന് അദ്ദേഹം തുടക്കമിട്ടു.- വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് ഫെൽസെന്തൽ കുറിച്ചു. സെലന്‍സ്‌കിയോടൊപ്പം യുക്രെയ്‌നായി പോരാടിയ അനേകായിരം ജനങ്ങള്‍ക്കും പുരസ്‌കാരം പങ്കിട്ട് നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ട്വിറ്റർ മേധാവി ഇലോണ്‍ മസ്കിനായിരുന്നു ഈ അംഗീകാരം നല്‍കിയത്. കാലാവസ്ഥാ മാറ്റത്തിലും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവ ഇടപെടല്‍ നടത്തുന്ന ഗ്രെറ്റാ തുംബെര്‍ഗിനായിരുന്നു 2019ലെ പുരസ്കാരം.

ട്രംപിന്റെ വിശ്വസ്ത; ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പെന്റഗണിൽ നിന്ന് പിരിച്ചുവിടാനുള്ളവരുടെ പട്ടിക തയ്യാറായി

വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; ചേലക്കരയില്‍ മികച്ച പോളിങ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍; നടപടി ഉദ്ദവിനെ അനാവശ്യമായി പരിശോധിക്കുന്നെന്ന ആരോപണത്തിന് പിന്നാലെ

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ദിന തലവേദനകൾ

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഉദ്യോഗാര്‍ഥികളെ സഹായിക്കാനൊരുങ്ങി സര്‍ക്കാര്‍