WORLD

വൈറ്റ് ഹൗസിൽ പ്രൈഡ് ആഘോഷത്തിനിടെ അർധ നഗ്നയായി പ്രത്യക്ഷപ്പെട്ട് ട്രാൻസ് ആക്ടിവിസ്റ്റ്; വൈറലായി വീഡിയോ

റോസ് മോണ്ടോയ, യുഎസിന്റെ പ്രഥമ വനിത ജിൽ ബൈഡനുമായി സംസാരിക്കുന്നതും ജോ ബൈഡന് ഹസ്തദാനം നൽകുന്നതും വിഡിയോയിൽ കാണാം

വെബ് ഡെസ്ക്

അമേരിക്കയിൽ പ്രൈഡ് മാസത്തിലെ ആഘോഷങ്ങളിൽ പ്രസിഡന്റ് ജോ ബൈഡന് മുൻപിൽ അർധ നഗ്നയായി പ്രത്യക്ഷപ്പെട്ട് ട്രാൻസ് ആക്ടിവിസ്റ്റ്. യുവതിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ട്രാൻസ് ആക്ടിവിസ്റ്റായ റോസ് മോണ്ടോയയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിനിടെയുള്ള ദൃശ്യങ്ങൾ അവര്‍ തന്നെയാണ് ആദ്യം ടിക് ടോക്കിലൂടെ പങ്കുവച്ചത്.

ചടങ്ങിലെ വിവിധ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ വീഡിയോ ആയാണ് റോസ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനഭാഗത്ത്, ധരിച്ചിരിക്കുന്ന വെളുത്തവസ്ത്രം അരയ്ക്ക് മുകളിൽ നിന്ന് നീക്കി റോസ് പ്രത്യക്ഷപ്പെടുന്നു. റോസിന്റെ സമീപം മറ്റൊരു എൽജിബിടിക്യു കമ്മ്യൂണിറ്റി അംഗത്തേയും കാണാം. സ്തനങ്ങൾ നീക്കം ചെയ്ത ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു റോസിന്റെ പ്രവൃത്തിയെന്നാണ് സൂചന.

റോസ് യുഎസിന്റെ പ്രഥമ വനിത ജിൽ ബൈഡനുമായി സംസാരിക്കുന്നതും ശേഷം ജോ ബൈഡനുമായി ഹസ്തദാനം നടത്തുന്നതും വിഡിയോയിൽ കാണാം. "ട്രാൻസ് റൈറ്റ്സ് മനുഷ്യാവകാശമാണ്!" എന്നും യുവതി വീഡിയോയിൽ പറയുന്നു.

വീഡിയോ വൈറലായതോടെ ശക്തമായ വിമര്‍ശനങ്ങളാണ് ബൈഡനെതിരെ ഉയരുന്നത്. വിമർശനങ്ങളോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എൽജിബിടിക്യു കമ്മ്യൂണിറ്റി താൻ ഇതുവരെ അറിഞ്ഞിട്ടുള്ളവരിൽ ഏറ്റവും ധീരരും പ്രചോദിപ്പിക്കുന്നവരുമാണെന്നാണ് പരിപാടിയിൽ ബൈഡൻ പറഞ്ഞിരുന്നു. ജൂൺ 10 നായിരുന്നു വൈറ്റ് ഹൗസിൽ പ്രൈഡ് മാസാഘോഷം സംഘടിപ്പിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ