WORLD

ക്രിമിനല്‍ കേസില്‍ കോടതിയിൽ ഹാജരാകാനായി ട്രംപ് ന്യൂയോർക്കിൽ; നഗരത്തിൽ കനത്ത സുരക്ഷ

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺ താരത്തിന് പണം നൽകിയ കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്ന റിപ്പോർട്ടുകൾക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂയോർക്കിലെത്തി. ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിലെത്തിയ മുന്‍ പ്രസിഡന്റ് ഇന്ന് മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടതിക്ക് സമീപവും ട്രംപ് ടവറിന് മുൻപിലും ന്യൂയോർക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ട്രംപ് അനുയായികൾ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതല നൽകി നിയോഗിച്ചിരിക്കുന്നത്. ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായ നീക്കം മുന്നിൽ കണ്ടാണ് പോലീസ് വിന്യാസം.

മുൻപേ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ ട്രംപ് കുറ്റസമ്മതം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ കോടതിയിൽ ഹാജരാകുന്നതിന് മുൻപായി തന്റെ ടീമിലേക്ക് ട്രംപ് പുതിയൊരു അഭിഭാഷകനെ കൂടി ചേർത്തതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിചാരണക്ക് 24 മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ട്രംപ് തന്റെ നിയമസംഘത്തിൽ അവസാന നിമിഷം മാറ്റം വരുത്തിയത്. അഭിഭാഷക സംഘവുമായി ട്രംപ് ടവറിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തും.

2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നിയമവിരുദ്ധമായി 130,000 ഡോളർ നൽകിയതിന്റെ പേരിൽ ട്രംപിന്റെ മേൽ എന്തൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല

കോടതി നടപടികൾ പരസ്യമാക്കണമെന്നും ക്യാമറ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ തുടങ്ങിയ പ്രധാന മാധ്യമസ്ഥാപനങ്ങൾ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയിൽ പ്രവേശിക്കുന്നതിന് മുൻപ് പതിവ് അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുക്കും. എന്നാൽ, വിലങ്ങുവയ്ക്കില്ലെന്ന് കോടതി ഉറപ്പുകൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോ ടകോപിന നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിനെ കോടതിയില്‍ കുറ്റപത്രം വായിച്ച് കേൾപ്പിക്കും.

ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന് പുറത്ത്

" അമേരിക്ക ഇങ്ങനെയാകാൻ പാടില്ലായിരുന്നു " എന്നാണ് ന്യൂയോർക്കിലേക്ക് തിരിക്കും മുൻപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. മാന്‍ഹാട്ടന്‍ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയതായും ട്രംപ് ആരോപിച്ചു.

മാര്‍ച്ച് 30നാണ് മൻഹാട്ടൻ കോടതി ട്രംപിനെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തിയത്. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ 2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നിയമവിരുദ്ധമായി 130,000 ഡോളർ നൽകിയതിന്റെ പേരിൽ ട്രംപിനുമേൽ എന്തൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കുറ്റപത്രത്തിൽ ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിച്ചതടക്കമുള്ള ഒന്നിലധികം ആരോപണങ്ങളുള്ളതായി കഴിഞ്ഞ ദിവസം അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍