WORLD

തുർക്കിയിൽ വിജയം പ്രഖ്യാപിച്ച് എർദോഗൻ; നേടിയത് 52.1 ശതമാനം വോട്ട്

എതിരാളിയായ കെമാൽ കിലിക്ദാരോഗ്ലുനെതിരെ 52.1 ശതമാനം വോട്ടുകള്‍ നേടിയാണ് എർദോഗൻ വിജയം കൈവരിച്ചത്

വെബ് ഡെസ്ക്

തുർക്കിയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പില്‍ റജബ് തയ്യിബ് എർദോഗന് ജയം. എതിരാളിയായ  കെമാൽ കിലിക്ദാരോഗ്ലുനെതിരെ 52.1 ശതമാനം വോട്ടുകള്‍ നേടിയാണ് എർദോഗൻ വിജയം ഉറപ്പിച്ചത്.  കെമാൽ കിലിക്ദാരോഗ്ലുവിന് 47.9 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

മുന്‍പുണ്ടായിരുന്ന പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് എർദോഗന്‍ വിജയത്തിലെത്തിയത്

മുന്‍പുണ്ടായിരുന്ന പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് എർദോഗന്‍ വിജയത്തിലെത്തിയത്. തിരഞ്ഞെടുപ്പില്‍ നേട്ടം കൈവരിച്ച എർദോഗനെ വിവിധ രാജ്യങ്ങളുടെ തലവന്‍മാര്‍ പ്രശംസിച്ചു.

തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ നിര്‍ണായകമായിരുന്നു. പ്രതിപക്ഷത്തിന്റെ കെമാല്‍  കെമാൽ കിലിച്ച്ദറോലുവിനായിരുന്നു കൂടുതല്‍ വിജയസാധ്യത പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം വിപരീതമാവുകയായിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് എര്‍ദോഗന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്. പ്രധാനമന്ത്രി മുതല്‍ പ്രസിഡന്റ് പദവിയില്‍ വരെ കഴിഞ്ഞ ഇരുപത് വര്‍ഷമായി എര്‍ദോഗന്‍ തുര്‍ക്കിയില്‍ അധികാര സ്ഥാനങ്ങളിലുണ്ട്.

തുര്‍ക്കി സെന്‍ട്രല്‍ അധികാര കുറച്ചതും, അതിലൂടെ തുര്‍ക്കിഷ് കറന്‍സിയുടെ മൂല്യമിടിഞ്ഞതും, വിലക്കയറ്റം പിടിച്ച് നിര്‍ത്താനാവാത്തതുമെല്ലാം എര്‍ദോഗന് തിരിച്ചടിയായിരുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചത്. ഡോളറിനെതിരെ സര്‍വകാല തകര്‍ച്ചയിലാണ് തുര്‍ക്കിയുടെ കറന്‍സിയുള്ളത്. തുര്‍ക്കിയുടെ വിദേശ നയത്തിലും പലര്‍ക്കും എതിര്‍പ്പുണ്ട്. റഷ്യയും, ഗള്‍ഫ് രാജ്യങ്ങളുമായിട്ടാണ് തുര്‍ക്കി ബന്ധം പുലര്‍ത്തുന്നത്. യൂറോപ്പ്യന്‍ യൂണിയനെയും, അമേരിക്കയെയുമെല്ലാം അവര്‍ തള്ളിയിരിക്കുകയാണ്.

അതേസമയം, ഏകാധിപത്യ രീതികളാണ് എര്‍ഗോഗന്റേത് എന്ന വ്യാപക വിമര്‍ശനം രാജ്യത്ത് ശക്തമാണ്. ആദ്യ റൗണ്ടില്‍ മുന്നിലെത്തിയെങ്കിലും 50 ശതമാനം വോട്ട് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് രണ്ടാം റൗണ്ടിലേക്ക് മത്സരം നീണ്ടത്. തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്ന് എര്‍ദോഗന്‍ പ്രചാരണത്തില്‍ ഉന്നയിച്ചിരുന്നു.

ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് കെമാൽ കിലിച്ച്ദറോലു. റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷനുമാണ് അദ്ദേഹം. അതേസമയം, എര്‍ദോഗനോട് പരാജയപ്പെട്ടത്  കെമാൽ കിലിച്ച്ദറോലുവിന് രാഷ്ട്രായ ഭാവിയിലും തിരിച്ചടിയാകും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ