WORLD

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം; മരണസംഖ്യ നൂറ് കടന്നു, സ്ഫോടനം ഖസേം സൊലൈമാനിയുടെ ശവകുടീരത്തിനടുത്ത്

വെബ് ഡെസ്ക്

ഇറാൻ ജനറൽ ഖസേം സൊലൈമാനിയുടെ ശവകുടീരത്തിനടുത്ത് നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തിൽ മരണസംഖ്യ നൂറു കടന്നു. ഖസേം സൊലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാം വാർഷിക ദിനത്തിലാണ് ഈ ബോംബ് സ്ഫോടനം നടക്കുന്നത്. 200ൽ അധികം പേർക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. സാഹേബ് അൽ സമാൻ പള്ളിയുടെ മുന്നിൽ ചേർന്ന ആൾക്കൂട്ടത്തിലാണ് ബോംബ് സ്ഫോടനം നടന്നത്.

ഇതൊരു തീവ്രവാദി അക്രമമാണെന്നാണ് കെർമാൻ ഡെപ്യുട്ടി ഗവർണർ അറിയിച്ചത്. നിരവധി മൃതദേഹങ്ങൾ റോഡുകളിൽ കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ തീവ്രത ആളുകൾക്ക് മനസിലായത്. 2020ൽ ഇറാഖിൽ വച്ച് അമേരിക്കയുടെ ഡ്രോൺ അക്രമണത്തിലൂടെയാണ് ജനറൽ സൊലൈമാനി കൊല്ലപ്പെടുന്നത്. ആ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ജനങ്ങൾ ഖസേം സൊലൈമാനിയുടെ ശവകുടീരത്തിനരികിലെത്തിയത്.

ആ ജനക്കൂട്ടത്തിലാണ് ബോംബ് സ്ഫോടനം നടക്കുന്നത്. അയത്തോള്ള അലി ഖമേനി കഴിഞ്ഞാൽ ഇറാഖിൽ ഏറ്റവും ശക്തനായ നേതാവായി കണക്കാക്കപ്പെടുന്നയാളാണ് ഖസേം സൊലൈമാനി. ഇറാനിയൻ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഖസേം സൊലൈമാനി. റെവല്യൂഷനറി ഗാർഡ്സിന്റെ കമാൻഡർ കൂടിയായിരുന്നു സൊലൈമാനി. ഖുദ്സ് സൈന്യത്തിന്റെ ചുമതല സൊലൈമാനിക്കായിരുന്നു. അവരുമായി സഖ്യത്തിലുള്ള എല്ലാ സംഘങ്ങൾക്കും ആയുധങ്ങൾ ഉൾപ്പെടെയുള്ള പിന്തുണ നൽകുന്നത് ഖുദ്സ് ആണ്. അത്തരത്തിൽ സഖ്യമുള്ളവരിൽ ഹമാസും ഹെസ്‌ബുള്ളയും ഉൾപ്പെടും.

സൊലൈമാനി 'ലോകത്തെ ഒന്നാം നമ്പർ തീവ്രവാദി'യെന്നാണ് 2020ൽ സൊലൈമാനിയെ കൊല്ലാൻ ആഹ്വാനം ചെയ്ത അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?