WORLD

ട്വിറ്റർ കിളിയുടെ പ്രതിമ മുതൽ കോഫി മെഷീന്‍ വരെ ലേലത്തിന്

27 മണിക്കൂർ നീണ്ട് നില്‍ക്കുന്ന ഓൺലൈൻ ലേലത്തിലൂടെ വില്‍പ്പന

വെബ് ഡെസ്ക്

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ ട്വിറ്ററിന് കഷ്ടകാലമാണ്. പരസ്യ ദാതാക്കളുടെ പിന്മാറ്റം, ഉന്നത ഉദ്യോഗസ്ഥരുടെ രാജി, ഓഹരി ഉടമകളുടെ പിന്മാറ്റം തുടങ്ങി തിരിച്ചടികള്‍ തുടര്‍ക്കഥയാവുകയാണ്. സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന ട്വിറ്ററിന് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ മസ്ക് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ആസ്ഥാനത്തുണ്ടായിരുന്ന ലോഗോയിലെ കിളിയുടെ പ്രതിമയില്‍ തുടങ്ങി പ്രിന്റർ, അടുക്കള ഉപകരണങ്ങൾ, കോഫി മെഷീൻ, കോഫി ടേബിള്‍ വരെ നീളുന്നു ലേലത്തിന് വെച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക.

27 മണിക്കൂർ നീണ്ട് നിൽക്കുന്ന ഓൺലൈൻ ലേലത്തിലൂടെയാണ് വസ്തുക്കൾ വിൽക്കുന്നത്. ഗ്ലോബൽ പാർട്‌ണേഴ്‌സ് ഐഎൻസിക്കാണ് ലേലത്തിന്റെ നടത്തിപ്പ് ചുമതല. 64 ബിഡ്ഡുകൾ നേടിയ ട്വിറ്റര്‍ കിളിയുടെ നിയോൺ ലോഗോയാണ് ലേലത്തിലെ ബിഡ്ഡുകളുടെ എണ്ണത്തിൽ നിലവില്‍ മുന്നിലുള്ളത്. 17,500 ഡോളറായിട്ടുണ്ട് ലോഗോയുടെ ഇപ്പോഴത്തെ മൂല്യം. 25 ഡോളറിന്റെ ബിഡ്ഡില്‍ തുടങ്ങിയ ലോഗോ പ്രതിമയ്ക്ക് 16,000 ഡോളറായപ്പോൾ, '@' ചിഹ്നത്തിലുള്ള ചെടികൾ കൊണ്ടുള്ള ശിൽപ്പത്തിന് മൂല്യം 4,100 ഡോളറായിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ നടക്കുന്ന ലേലത്തിന് നിലവിലെ ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ലേലത്തിന്റെ നടത്തിപ്പുകാരുടെ വിശദീകരണം.

സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ മറ്റൊരു ഓഫീസ് കെട്ടിടത്തിന്റെ വാടക അടച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിംഗപ്പൂരിലെ ട്വിറ്റര്‍ ഓഫീസുകളുടെ സാഹചര്യവും സമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ മസ്കിനും അത്ര നല്ല സമയമല്ല. സിഇഒ ആയി തുടരണമോ എന്ന വോട്ടെടുപ്പില്‍ പോലും തിരിച്ചടി നേരിട്ടു. ലോകത്തെ ധനികരുടെ പട്ടികയിലെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം 165 ബില്യൺ യു എസ് ഡോളറിന്റെ നഷ്ടമാണ് ഫോബ്‌സ് തയ്യാറാക്കിയിരിക്കുന്ന പട്ടികപ്രകാരം മസ്‌കിന് സംഭവിച്ചത്. നഷ്ടത്തിന്റെ പേരിലെ ഗിന്നസ്‌ ലോക റെക്കോർഡാണിത്.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി