WORLD

ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ നവീകരിച്ച പതിപ്പ് തിങ്കളാഴ്ച മുതൽ ; ആപ്പിൾ ഉപയോക്താക്കൾക്ക് അധിക നിരക്ക്

ആപ്പിൾ ഉപയോക്താക്കളില്‍ നിന്ന് അമിത പണം ഈടാക്കുന്നതിനെക്കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല

വെബ് ഡെസ്ക്

ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷന്റെ നവീകരിച്ച പതിപ്പ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ട്വിറ്റർ. ഔദ്യോഗിക ട്വീറ്റിലൂടെയാണ് ട്വിറ്റർ അധികൃതർ ഇക്കാര്യം അറിയിച്ചത്. സബ്സ്ക്രിപ്ഷൻ സേവനം, ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് , 1080p വിഡിയോകൾ പോസ്റ്റ് ചെയ്യൽ , ട്വീറ്റുകൾ എഡിറ്റ് ചെയ്യൽ ഉൾപ്പടെയുള്ള പ്രീമിയം ഫീച്ചറുകളിലേക്ക് ആക്‌സസ് നൽകും. ആപ്പിൾ ഉപയോക്താക്കൾക്ക്, ആൻഡ്രോയിഡ് ഉപയോക്താക്കളെക്കാൾ സബ്സ്ക്രിപ്ഷന്‍ നിരക്ക് കൂടുതലായിരിക്കുമെന്നും ട്വിറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്.

"ഞങ്ങൾ, @TwitterBlue തിങ്കളാഴ്‌ച വീണ്ടും തുടങ്ങുകയാണ് - നീല ചെക്ക്‌മാർക്ക് ഉൾപ്പെടെയുള്ള വരിക്കാർക്ക് മാത്രമുള്ള ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് പ്രതിമാസം $8 അല്ലെങ്കിൽ iOS-ൽ $11 നിരക്കിൽ സബ്‌സ്‌ക്രൈബ് ചെയ്യുക," കമ്പനിയുടെ ഔദ്യോഗിക ട്വീറ്റിൽ വ്യക്തമാക്കുന്നു. സബ്സ്ക്രിപ്ഷൻ സേവനത്തിന്റെ വരാനിരിക്കുന്ന പതിപ്പ് വളരെ വ്യത്യസ്തമാണെന്നും മുമ്പത്തേതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതാണെന്നുമാണ് റിപ്പോർട്ടുകൾ.

സബ്സ്ക്രിപ്ഷനായി ആൻഡ്രോയ്ഡ് ഉപയോക്താക്കൾ 8 ഡോളർ നൽകേണ്ടി വരുമ്പോൾ ആപ്പിൾ ഉപയോക്താക്കൾ 11 ഡോളർ നൽകണം. ആപ്പിൾ ഉപയോക്താക്കൾക്ക് അമിത പണം ഈടാക്കുന്നതിനെക്കുറിച്ച് ട്വിറ്ററിൽ നിന്ന് ഔദ്യോഗിക പ്രസ്‌താവനകൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ആപ്പിൾ സ്റ്റോർ കമ്മീഷൻ കൂടുതലായതിനാലാണ് അധിക 3 ഡോളർ ഈടാക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 ജൂലൈ മുതൽ ആപ്പിൾ സ്റ്റോർ ഇടപാടുകാർക്കും പതിവ് സബ്സ്ക്രിപ്ഷനുകൾക്കുമായി 30 ശതമാനം സ്റ്റാൻഡേർഡ് കമ്മീഷൻ നിരക്ക് ഈടാക്കുമെന്ന് ആപ്പിൾ അറിയിച്ചിരുന്നു. പിന്നാലെ ആപ്പിളുമായി ട്വിറ്റർ മേധാവി എലോൺ മസ്ക് ചില പ്രശ്നങ്ങളിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.

ഹൈ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ബ്ലൂ ടിക്ക് എട്ട് ഡോളര്‍ അടയ്ക്കുന്ന ആര്‍ക്കും ലഭ്യമാക്കാന്‍ ട്വിറ്റര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി അക്കൗണ്ടുകള്‍ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടു. പ്രമുഖരുടെ പേരുകളില്‍ അടക്കം വ്യാജ അക്കൗണ്ടുകള്‍ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടു. ജീസസ് ക്രൈസ്റ്റ് മുതല്‍ ജോര്‍ജ് വാഷിംഗ്ടണിന്റെ പേരില്‍ വരെ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടത് വന്‍കിട കമ്പനികള്‍ക്കടക്കം വലിയ തിരിച്ചടിയായിരുന്നു. ട്വിറ്ററിനെ ഇത് വലിയ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ ട്വിറ്ററിന്റെ ബ്ലൂ ടിക്ക് ലോഞ്ച് തല്‍കാലികമായി നിര്‍ത്തി വെക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇനി ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ബ്ലൂ ടിക്ക് റീലോഞ്ച് ചെയ്യുകയുള്ളൂ എന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ