WORLD

ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ പ്രതിഷേധം: കാനഡയില്‍ രണ്ട് ഖലിസ്ഥാന്‍ വാദികള്‍ അറസ്റ്റില്‍

വെബ് ഡെസ്ക്

കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധിച്ച രണ്ട് ഖലിസ്ഥാന്‍ വാദികള്‍ അറസ്റ്റില്‍. ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്താണ് 250ലേറെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിച്ചത്. വിഘടനവാദ ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) യുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം.

'കില്‍ ഇന്ത്യ' പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധത്തെ ഇന്ത്യന്‍ അനുകൂലികൾ നേരിട്ടു. പ്രതിഷേധക്കാരെ നേരിടാൻ ബാരിക്കേഡുകള്‍ സ്ഥാപിച്ചും ഗതാഗതം തടഞ്ഞും പോലീസ് നേരിട്ടു. ബാരിക്കേഡ് തകര്‍ത്ത് ഇന്ത്യന്‍ സംഘത്തിനെ ആക്രമിക്കാനെത്തിയ രണ്ട് ഖലിസ്ഥാന്‍ വാദികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ സ്ഥാപിച്ച് തുടങ്ങിയത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്ററുകള്‍. ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം ശക്തമാക്കിയപ്പോഴും ഇന്ത്യൻ അനുകൂലസംഘം പതറിയില്ല. 'കില്‍ ഇന്ത്യ' പ്രതിഷേധങ്ങളില്‍ ഏറ്റവും ശക്തമായ പ്രതിഷേധത്തിനാണ് ടൊറന്റോ സാക്ഷ്യം വഹിച്ചത്. നിജ്ജാര്‍ എന്ന പേരിലാണ് ശനിയാഴ്ച റാലികള്‍ നടന്നത്.

വിവിധ രാജ്യങ്ങളിലായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഖലിസ്ഥാന്‍ വാദികളുടെ ആക്രമണങ്ങളും ഭീഷണികളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാനഡ, യുഎസ്എ, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെയാണ് ഖലിസ്ഥാന്‍ വാദികള്‍ ലക്ഷ്യമിടുന്നത്. ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കുന്നതിനിടെ വിവിധ രാജ്യങ്ങളിലായി 4 ഖലിസ്ഥാന്‍ വാദികളാണ് അടുത്തിടെ കൊല്ലപ്പെട്ടത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?