WORLD

അഞ്ചാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ ; 33 പേർ കൊല്ലപ്പെട്ടു

വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ നബ്ലസിലെ ബലാട്ടാ അഭയാർത്ഥി ക്യാമ്പിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം

വെബ് ഡെസ്ക്

തുടർച്ചയായ അഞ്ചാം ദിവസവും പലസ്തീനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. ഇന്ന് നടത്തിയ ആക്രമണത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ നബ്ലസിലെ ബലാട്ടാ അഭയാർത്ഥി ക്യാമ്പിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അദ്‌നാൻ വസീം യൂസഫ് അൽ-അരാജ് , സെയ്ദ് ജിഹാദ് ഷേക്കർ മഷാ എന്നിവരാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ 50 വയസുള്ള ഒരു സ്ത്രീയും ഉണ്ട്. ഇവർക്ക് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സായുധ വിഭാഗമായ അൽ-അഖ്‌സ മാറ്റസ് ബ്രിഗേഡിലെ അംഗങ്ങളാണ്. സൈനികർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ആളുകളെ ലക്ഷ്യമിട്ടുള്ള "ഭീകരവിരുദ്ധ" ഓപ്പറേഷനാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

ഇസ്ലാമിക് ജിഹാദ് തീവ്രവാദി സംഘം തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ്‌ വിക്ഷേപിച്ചു. ഗാസയിലോ ഇസ്രായേലിലോ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ പതിനായിരക്കണക്കിന് ജനങ്ങളോട് സുരക്ഷിതമായ ഇടങ്ങളിലും ബോംബ് ഷെൽട്ടറുകൾക്ക് സമീപവും തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.അതിർത്തിക്കടുത്തുള്ള നൂറുകണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു.

ഇസ്രായേൽ സൈന്യം ഇസ്‌ലാമിക് ജിഹാദ് കമാൻഡർ മുഹമ്മദ് അബു അൽ അത്തയുടെ അപ്പാർട്ട്‌മെന്റിന് നേരെ ബോംബെറിഞ്ഞതോടെ ഇസ്രായേലും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദും തമ്മിലുള്ള പോരാട്ടം രൂക്ഷമാവുകയാണ്.

വെടിനിർത്തലിൽ ഈജിപ്റ്റിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും എന്നാൽ ചർച്ചയിൽ ഇസ്‌ലാമിക് ജിഹാദ് അവതരിപ്പിച്ച വ്യവസ്ഥകൾ ഇസ്രായേൽ തള്ളിക്കളഞ്ഞതായും ഇസ്രായേൽ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഗാസയിൽ നിന്നുള്ള റോക്കറ്റ് വ്യോമാക്രമങ്ങൾ നിർത്തുന്നത് വരെ ഇസ്രയേലും ആക്രമണങ്ങൾ തുടരും. നിശ്ശബ്ദതയ്ക്ക് മാത്രമേ നിശബ്ദമായി മറുപടി നൽകുകയുള്ളൂ എന്നും അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഇസ്രയേൽ ആക്രമണങ്ങൾ ആരംഭിച്ചത്. രാജ്യത്തിന് നേരെ റോക്കറ്റ് തൊടുത്തുവിട്ടതിന് ഉത്തരവാദികളെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന ഇസ്ലാമിക് ജിഹാദ് കമാൻഡർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ആക്രമണങ്ങളിൽ 6 കുട്ടികൾ അടക്കം 33 പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 147 ലധികം പേർക്ക് പരിക്കേറ്റു.ഹമാസ് കഴിഞ്ഞാൽ പലസ്തീനിലെ ശക്തമായ തീവ്രവാദ സംഘടനയാണ് പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ