WORLD

എയര്‍ഷോയ്ക്കിടെ അമേരിക്കയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഡാലസ് എക്‌സിക്യൂട്ടീവ് എയർപോർട്ടിൽ വിങ്‌സ് ഓവർ ഡാലസ് എയർഷോയ്ക്കിടെയാണ് അപകടമുണ്ടായത്

വെബ് ഡെസ്ക്

അമേരിക്കയിലെ ഡാലസില്‍ നടന്ന എയര്‍ ഷോയില്‍ രണ്ട് യുദ്ധവിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. അപകടത്തില്‍ ആറുപേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ച ഒരു ബോയിങ്ങ് B -7 ഫോര്‍ട്രസും, ബെല്‍ P 63- കിംഗ് കോബ്രയുമാണ് കൂട്ടിയിടിച്ചത്. സ്‌ഫോടനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡാലസ് എക്‌സിക്യൂട്ടീവ് എയർപോർട്ടിൽ വിങ്‌സ് ഓവർ ഡാലസ് എയർഷോയ്ക്കിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടു.

അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയര്‍ എറിക് ജോണ്‍സണ്‍ പറഞ്ഞു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി മേയര്‍ അറിയിച്ചു. എന്നാല്‍ എത്ര അപകടത്തില്‍പ്പെട്ടു എന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ചവരുടെ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

അപകടത്തിന്റെ വിവിധ വീഡിയോകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ദുരന്ത സമയത്ത് നിരവധി വിമാനങ്ങൾ പറക്കുന്നതായും കാണാം. എയർഷോ കമന്റേറ്റർ ഓരോ വിമാനങ്ങളുടെയും പ്രാധാന്യം വിവരിക്കുന്നതിനിടെയാണ് അപകടം.

സോവിയറ്റ് സേന കൂടുതലായും ഉപയോഗിച്ചിരുന്ന യുഎസ് യുദ്ധവിമാനമാണ് കിംഗ് കോബ്ര.രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായ വ്യോമാക്രമണത്തില്‍ വിജയിക്കുന്നതില്‍ B-7 എന്ന നാല് എഞ്ചിനുകളുളള ബോംബര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബെല്‍ എയര്‍ ക്രാഫ്റ്റ് ഇതേ യുദ്ധത്തില്‍ വികസിപ്പിച്ചെടുത്ത ഒരു യുദ്ധവിമാനമായിരുന്നു.

P-63 കിംഗ് കോബ്ര സോവിയറ്റ് എയര്‍ഫോഴ്‌സ് യുദ്ധത്തില്‍ മാത്രമേ ഉപയോഗിച്ചിട്ടുളളു. മിക്ക B-7 വിമാനങ്ങളും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടവയാണ്. ഇതില്‍ പലതും മ്യൂസിയങ്ങളിലും എയര്‍ഷോകളിലും മാത്രമേ കാണാന്‍ സാധിക്കുകയുളളൂ. 2019 ഒക്ടോബറില്‍ വിന്‍ഡ്‌സറിലെ എയര്‍പ്പോട്ടില്‍ ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇതാണ് B-7 നുണ്ടായ അവസാനത്തെ അപകടം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ