WORLD

ഓണ്‍ലൈനായി റസിഡന്റ് വിസയിലെ വിവരങ്ങള്‍ പുതുക്കാം; പുതിയ സംവിധാനമൊരുക്കി യുഎഇ

വെബ്സൈറ്റിലൂടെയും പുതിയ ആപ്ലിക്കേഷന്‍ വഴിയും ഉപഭോക്താക്തള്‍ക്ക് വ്യക്തി ഗത വിവരങ്ങള്‍ പരിഷ്‌ക്കരിക്കാനാകും

വെബ് ഡെസ്ക്

യുഎഇയിലെ താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി റസിഡന്റ് വിസയിലെ വിവരങ്ങള്‍ പുതുക്കാം. പുതുക്കിയ വിവരങ്ങളോടു കൂടി പുതിയ എമിറേറ്റ്‌സ് ഐഡിയും ഇതിനൊപ്പം സ്വന്തമാക്കാന്‍ സാധിക്കുമെന്നും അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് പോര്‍ട്ട് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് മറ്റ് ഓണ്‍ലൈന്‍ സെന്ററുകളിലും ഈ സേവനം ലഭ്യമാണ്

വെബ്സൈറ്റിലൂടെയും പുതിയ ആപ്ലിക്കേഷന്‍ വഴിയും ഉപഭോക്താക്തള്‍ക്ക് വ്യക്തി ഗത വിവരങ്ങള്‍ പരിഷ്‌ക്കരിക്കാനാകും. പുതിയ വിലാസം ചേര്‍ക്കല്‍, ജോലി സംബന്ധമായ തിരുത്തല്‍ എന്നീ കാര്യങ്ങളാണ് ഓണ്‍ലൈനിലൂടെ ചെയ്യാനാകുക. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തിരുത്താനും പുതിയ സജ്ജീകരണം ഉപയോഗപ്പെടുത്താം. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.

UAEICP എന്ന ആപ്പിലൂടെ പാസ്‌പോര്‍ട്ട് നാമം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും ആവശ്യമായ സേവനങ്ങള്‍ കണ്ടെത്തി ആപ്ലിക്കേഷന്‍ ഡാറ്റ പൂരിപ്പിക്കുന്നതിനൊപ്പം സേവന ഫീസ് അടയ്ക്കാനും സാധിക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് മറ്റ് ഓണ്‍ലൈന്‍ സെന്ററുകളിലും ഈ സേവനം ലഭ്യമാണ്.

വ്യക്തിഗത ഫോട്ടോ, അപേക്ഷകന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, സ്പോണ്‍സര്‍ ഡാറ്റ ഭേദഗതി ചെയ്യുന്നതിനുള്ള ഒപ്പിട്ട അഭ്യര്‍ത്ഥന, എമിറേറ്റ്സ് ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നീ രേഖകളാണ് സേവനത്തിന് അപേക്ഷിക്കാന്‍ ആവശ്യമുള്ളത്. 200 ദര്‍ഹമാണ് ഈ സേവനത്തിനീടാക്കുന്നത്.അതേ സമയം രേഖകള്‍ കൃത്യമല്ലാത്ത പക്ഷം അപേക്ഷകള്‍ നിരസിക്കപ്പെടും. മൂന്നു തവണ നിരസിക്കപ്പെട്ട അപേക്ഷയാണെങ്കില്‍ പിന്നീട് അത് എന്നെന്നേക്കുമായി തിരസ്‌ക്കരിക്കപ്പെടും.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി