WORLD

സുഡാൻ ആഭ്യന്തര യുദ്ധത്തില്‍ യുഎഇയുടെ പങ്കെന്ത്?

ഒരുവര്‍ഷം മുന്‍പ് രാജ്യത്തെ സായുധ സേനയും അര്‍ധസൈനിക വിഭാഗ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ് സുഡാനെ സമാനതകളില്ലാത്ത അരാജകത്വത്തിലേക്ക് നയിച്ചത്

വെബ് ഡെസ്ക്

ലോകത്തെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് സുഡാന്‍ എന്ന ആഫ്രിക്കന്‍ രാജ്യത്ത് നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ പശ്ചിമേഷ്യന്‍ രാജ്യമായ യുഎഇയിക്ക് എന്താണ് പങ്ക്. ഒരുവര്‍ഷം മുന്‍പ് രാജ്യത്തെ സായുധ സേനയും അര്‍ധസൈനിക വിഭാഗ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ് സുഡാനെ സമാനതകളില്ലാത്ത അരാജകത്വത്തിലേക്ക് നയിച്ചത്.

എന്നാല്‍, അര്‍ധസൈനിക വിഭാഗ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന് യുഎഇ ആയുധം വിതരണം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരോപണത്തില്‍ യുഎഇക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് യു എന്‍ അംബാസിഡര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

സുഡാനിലെ യുദ്ധക്കളങ്ങളില്‍ നിന്ന് വീണ്ടെടുത്ത പാസ്പോര്‍ട്ടുകള്‍ ഉദ്ധതിരിച്ചാണ് യുഎഇക്കെതിരായ റിപ്പോര്‍ട്ട് ദ ഗാര്‍ഡിയന്‍ പുറത്തുവിടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് കൈമാറിയ 41 പേജുള്ള രേഖകള്‍ ചോര്‍ന്ന് കിട്ടിയതായും അന്താരാഷ്ട്ര മാധ്യമം ചൂണ്ടിക്കാട്ടുന്നു. രേഖകളില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ (ആര്‍എസ്എഫ്) സൈനികരുമായി ബന്ധമുള്ള എമിറാത്തി പാസ്പോര്‍ട്ടുകളുടെ ചിത്രങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിനാശകരമായ തെര്‍മോബാറിക് ബോംബുകള്‍ വിതറാന്‍ പരിഷ്‌കരിച്ച ഡ്രോണുകള്‍ യുഎഇ അര്‍ദ്ധ സൈനിക വിഭാഗത്തിന് കൈമാറിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വലിയ വിനാശം വിതയ്ക്കാന്‍ കഴിയുന്ന ഈ ബോംബുകള്‍ നിരോധിക്കണമെന്ന് ലോകവ്യാപകമായ ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് യുഎഇ ഇടപെടല്‍ പുറത്തുവരുന്നത്.

തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന് നൈല്‍ നദിക്ക് സമീപത്തുള്ള നഗരമായ ഒംദുര്‍മാനില്‍ നിന്ന് ആര്‍എസ്എഫ് കൈവശം വച്ചിരുന്നതും എന്നാല്‍ അടുത്തിടെ സുഡാന്‍ സൈന്യം തിരിച്ചുപിടിച്ചതുമായ പ്രദേശത്താണ് പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡാര്‍ഫറിലെ വംശീയ ഉന്മൂലനത്തിന്റെ വിപുലമായ പ്രചാരണത്തില്‍ എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്ത ആര്‍എസ്എഫിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇതിനെ മറികടക്കുന്നതാണ് പുതിയ കണ്ടെത്തലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

14 മാസമായി സുഡാനില്‍ തുടരുന്ന ആഭ്യന്തര കലാപം തുടരുകയാണ്. കലാപം ജനങ്ങളെ കടുത്ത പട്ടിണിയും ഒപ്പം വലിയ ചൂഷണങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുഡാനിലെ സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള കലാപത്തില്‍ രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയപ്പെട്ടെന്നാണ് കണക്കുകള്‍. ഭക്ഷണത്തിന്റെ പേരില്‍ സ്ത്രീകള്‍ പോലും ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം