WORLD

ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി: നേതൃമാറ്റമെന്ന ആവശ്യം ശക്തം; ബോറിസിനുമേല്‍ സമ്മര്‍ദം മുറുകുന്നു

ഒളിച്ചോടാൻ തയ്യാറല്ലെന്ന് ബോറിസ്

വെബ് ഡെസ്ക്

ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ രാജി ആവശ്യപ്പെട്ട് കൂടുതല്‍പേര്‍ രംഗത്ത്. ധനമന്ത്രി ഋഷി സുനക്കിനും ആരോഗ്യമന്ത്രി സാജിദ് ജാവിദിനും പിന്നാലെ, നേതൃമാറ്റം ആവശ്യപ്പെട്ട് നാല്പതോളം പേര്‍ കൂടി രാജിവെച്ചു. കാബിനറ്റ് മന്ത്രിമാരും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുമാണ് ബോറിസിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തുള്ളത്. അതേസമയം, രാജി ആവശ്യം ബോറിസ് തള്ളിക്കളഞ്ഞു. ലൈംഗിക കേസിൽ ആരോപണം നേരിടുന്ന എംപി ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

സുനക്കിന്റെയും സാജിദിന്റെയും രാജിയെ തുടർന്നാണ് ബോറിസിനെ താഴെയിറക്കാനുള്ള ആവശ്യം ശക്തമായത്. സർക്കാരിനെ നയിക്കാൻ ബോറിസ് യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും രാജി. അത് കൂടുതൽ അംഗങ്ങളുടെ രാജിക്ക് കാരണമായി. നേതൃമാറ്റത്തെ പിന്തുണച്ച് നാല്പതോളം പേരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്.

കൺസർവേറ്റീവ് പാർട്ടി വൈസ് ചെയർമാൻ ബിം അഫോളമിയും രാജിവെക്കാനുള്ള തീരുമാനം അറിയിച്ചു. ബോറിസിന്, പാർട്ടിയുടെയും ജനങ്ങളുടെയും പിന്തുണ ഇനി ലഭിക്കില്ലെന്ന് അഫോളമി അഭിപ്രായപ്പെട്ടു. പുതിയ നേതൃത്വം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന നിയമ ഉദ്യോഗസ്ഥന്‍ അലക്സ് ചോക്ക് രാജിവെച്ചത്.

അതേസമയം, രാജി ആവശ്യം ബോറിസ് തള്ളി. 2019ല്‍ ലഭിച്ച വന്‍ ഭൂരിപക്ഷവും, യൂറോപ്പിന്റെ നിലവിലെ മോശം സാഹചര്യവും ചൂണ്ടിക്കാട്ടിയ ബോറിസ്, ഒളിച്ചോടാൻ തയ്യാറല്ലെന്ന് ബോറിസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം വിശ്വാസ വോട്ടെടുപ്പ് നേരിട്ടതുകൊണ്ട് 12 മാസത്തേക്ക് മറ്റൊരെണ്ണം ബോറിസിന് നേരിടേണ്ടി വരില്ല. എന്നാൽ ബോറിസിനെതിരെ വിശ്വാസവോട്ടെടുപ്പ് കൊണ്ടുവരാൻ വേണ്ടി നിയമങ്ങൾ മാറ്റണമോയെന്ന കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. സുനക്കിന്‍റെ അപ്രതീക്ഷിത രാജിയെ മറികടക്കാൻ കൺസർവേറ്റീവിന്റെ പുത്തൻ താരമായ സഹാവിയെ നിയമിച്ചെങ്കിലും ഇത്തവണ ബോറിസിന്റെ സ്ഥാനം നഷ്ടമാകാനാണ് സാധ്യത.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ