WORLD

യുക്രെയ്നില്‍ റഷ്യൻ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു; 47 മിസൈലുകള്‍ വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ

വെബ് ഡെസ്ക്

യുക്രെയ്നില്‍ റഷ്യൻ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയും പുലർച്ചെയുമായാണ് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുണ്ടായത്. ആക്രമണത്തില്‍ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുഎസും ജര്‍മനിയും കീവിലേക്ക് യുദ്ധ ടാങ്കുകള്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് റഷ്യന്‍ ആക്രമണം. അതേസമയം റഷ്യൻ സൈന്യം തൊടുത്തുവിട്ട 55 മിസൈലുകളിൽ 47 എണ്ണവും വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. യുക്രെയ്ൻ സ്‌റ്റേറ്റ് എമർജൻസി സർവീസ് വക്താവ് ഒലെക്‌സാണ്ടർ ഖോറുൻജിയാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

കൊല്ലപ്പെട്ടവരില്‍ കീവിൽ നിന്നുള്ള 55 വയസ്സുള്ള ഒരാളുണ്ട്. അതേസമയം സപോരിജിയയിലെ അധികൃതർ അവിടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി അറിയിച്ചു. 20 മിസൈലുകൾ കീവിന് മുകളിലൂടെ വെടിവച്ചിട്ടതായി യുക്രെയ്ൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് വലേരി സലുഷ്നി അവകാശപ്പെട്ടു. ഇത് വ്യോമ പ്രതിരോധ സേനയുടെ വിജയകരമായ പ്രവർത്തനത്തിന്റെ ഫലമാണെന്നും വലേരി കൂട്ടിച്ചേർത്തു.

313 ദിവസമായി തുടരുന്ന റഷ്യൻ ആക്രമണത്തിന്റെ നാശനഷ്ടങ്ങളുടെ കണക്ക് പുതുവർഷത്തിൽ യുക്രെയ്ൻ പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ യുക്രെയ്ൻ ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും 1,07,440 റഷ്യൻ സൈനികൾ കൊല്ലപ്പെട്ടെന്നും യുക്രെയ്ൻ സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ടാങ്കുകളും സൈനിക വാഹനങ്ങളുമടക്കം റഷ്യയ്ക്ക് വലിയ നഷ്ടമുണ്ടായെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. 2023ൽ യുക്രെയ്‌ന്റെ വിജയമുണ്ടാകുമെന്നും സാധാരണ നിലയിലേക്ക് മടങ്ങാനാകുമെന്നും പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പുതുവർഷ ദിനത്തിൽ പറഞ്ഞിരുന്നു. അതേസമയം, റഷ്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പോരാടുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രതികരിച്ചിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി