റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശയാത്രയിൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. റഷ്യയ്ക്ക് മുന്നിൽ യുക്രെയ്ൻ തകരില്ല, പൊരുതി മുന്നേറുമെന്ന് സെലൻസ്കി പറഞ്ഞു. '' ലോകത്തിന് മുൻപിൽ യുക്രെയ്ൻ റഷ്യയെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ലോകമനസാക്ഷി യുക്രെയ്നൊപ്പമാണ്.അതുകൊണ്ട് തന്നെ റഷ്യയ്ക്ക് മുന്നില്‍ കീഴടങ്ങില്ല - സെലന്‍സ്കി പറഞ്ഞു.
റഷ്യക്കെതിരെ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു. '' അമേരിക്ക നല്‍കുന്ന പിന്തുണയും ജനസഹായവും കേവലം ജീവകാരുണ്യ പ്രവര്‍ത്തനമല്ല, മറിച്ച് ആഗോളസുരക്ഷയ്ക്കും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുമായുള്ള നിക്ഷേപമാണ്'' - സെലന്‍സ്കി വ്യക്തമാക്കി.
യുഎസ് കോൺഗ്രസ് അംഗങ്ങൾ സെലൻസ്കിയോടും യുക്രെയ്ന്റെ ചെറുത്ത് നിൽപ്പിനോടുമുള്ള പ്രതീകമായി കോണ്‍ഗ്രസില്‍ പതാകകൾ ഉയർത്തി. യുക്രെയ്ന് കൂടുതൽ ധനസഹായം നൽകാൻ യുഎസ് കോൺഗ്രസ് നേരത്തെ തീരുമാനമെടുത്തിരുന്നു. നേരത്തെ അനുവദിച്ച 50 ബില്യൺ ഡോളറിന് പുറമെ കൂടുതല്‍ ധനസഹായം കൂടി അമേരിക്ക അനുവദിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലൻസ്കി കോൺഗ്രസിനെ അഭിസംബോധന ചെയ്തത്.
യുക്രെയ്ന്‍ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്ന് ജോ ബൈഡന്‍ സെലന്‍സ്കിക്ക് ഉറപ്പു നല്‍കി. രണ്ട് ബില്യണ്‍ ഡോളറിന്റെ പുതിയ പാക്കേജ് സെലന്‍സ്കിക്ക് ബൈഡന്‍ ഉറപ്പ് നല്‍കി. 45 ബില്യണ്‍ ഡോളറിന്റെ സഹായത്തിന് കൂടി അനുമതി നല്‍കാന്‍ ശ്രമിക്കുമെന്നും ബൈഡന്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.