റഷ്യൻ അതിർത്തിക്കകത്ത് യുക്രെയ്ൻ കടന്നു കയറ്റം തുടരുന്നു. സൈന്യം കിലോമീറ്ററുകൾ താണ്ടിയതായി പ്രഖ്യാപിച്ച് പ്രെസ്‌ഡിഡന്റ് വോളോദിമിർ സെലൻസ്കി. റഷ്യയുടെ പ്രധാനപ്പെട്ട നാല് എയർ ബസുകളിൽ തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് യുക്രെയിൻ അറിയിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം റഷ്യയ്‌ക്കെതിരെ യുക്രെയിൻ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണ് ഇപ്പോഴത്തേത് എന്നാണ് പ്രസിഡന്റ് സെലെൻസ്കി അവകാശപ്പെടുന്നത്. നിലവിൽ യുക്രെയിൻ സൈനികസംഘം റഷ്യയുടെ അതിർത്തിക്കുള്ളിൽ നിരവധി കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
റഷ്യയുടെ സു 34 ജെറ്റ് വെടിവെച്ചിട്ടതായും, നൂറോളം റഷ്യൻ തടവുകാരെ തങ്ങൾ പിടിച്ചെടുത്തെന്നും യുക്രെയിൻ അവകാശപ്പെടുന്നു. തങ്ങളുടെ എയർ ബേസുകളിലേക്ക് യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ തന്നെ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. യുക്രെയിന്റെ 117 ഡ്രോണുകളാണ് ആക്രമിക്കാൻ വന്നതെന്നാണ് റഷ്യ സ്ഥിരീകരിക്കുന്നത്. വൊറോണെസ്, കുർസ്‌ക്, സവസ്‌ലെയ്ക, ബോറിസോഗ്ലെബ്സ്ക് എന്നീ എയർ ബസുകളിലാണ് യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തിയത്.
'യുദ്ധം തുടങ്ങിയ ആദ്യ ആഴ്ചകളിൽ നമ്മൾ എങ്ങനെയാണോ പ്രവർത്തിച്ചത് അത്രയും കാര്യക്ഷമമായി നമ്മൾ ഇപ്പൊൾ പ്രവർത്തിക്കണം. നമ്മുടെ രാജ്യത്തിന് ഗുണകരമായ രീതിയിൽ കാര്യങ്ങൾക്ക് മുൻകൈയെടുക്കണം.' യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി രാജ്യത്തെ ജനങ്ങളോടായി പറയുന്നു.
ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് സാധിക്കുമെന്ന് നമ്മൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞെന്നും. നമ്മുടെ താല്പര്യങ്ങളും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ നമുക്ക് സാധിക്കുമെന്നും സെലെൻസ്കി കൂട്ടിച്ചെർക്കുന്നു.
കുർസ്‌ക് മേഖലയിലെ ഒരു ഔദ്യോഗിക സ്ഥാപനത്തിൽ നിന്നും റഷ്യൻ പതാക മാറ്റുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം യുക്രെയിനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്തിരുന്നു. റഷ്യയിലെ ജനങ്ങൾക്ക് സഹായങ്ങൾ നൽകുകയും സ്ഥാപനങ്ങൾക്ക് മുന്നിലെ റഷ്യൻ പതാകകൾ നീക്കം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് ടെലിവിഷനിൽ പ്രക്ഷേപണം ചെയ്തത്.
റഷ്യയിലേക്കുള്ള യുക്രെയിൻ കടന്നുകയറ്റം രണ്ടാഴ്ച്ച പിന്നിടുമ്പോൾ, അതിർത്തി മേഖലയിൽ നടത്തുന്ന അക്രമങ്ങളെ ചെറുക്കാൻ റഷ്യയ്ക്ക് നിലവിൽ സാധിക്കുന്നില്ല. സൈന്യത്തിന്റെ നീക്കം ദുർബലമാക്കാൻ യുക്രെയിൻ കിഴക്കൻ ഡോൺബാസ് മേഖലയിൽ സൈനിക ആക്രമണം നടത്തുന്നു എന്ന് മാത്രം. യുക്രെയിനിന്റെ ഭാഗത്ത് നിന്നും ഇന്ന് ബുധനാഴ്ച നടന്ന ശക്തമായ ആക്രമണത്തിന്റെ ഭാഗമായി റഷ്യ ബെൽഗോറോഡ് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5000 കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.