WORLD

രാത്രി എട്ട് മണിക്ക് ശേഷം ജോലി നിരോധിച്ച് ജാപ്പാനീസ് കമ്പനി; ജനന നിരക്കിൽ വൻ വർധന

സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപ്പാക്കിയ മാറ്റങ്ങൾക്ക് ജീവനക്കാരുടെ വ്യക്തിജീവിതത്തിലും പ്രതിഫലിച്ചെന്നാണ് വ്യക്തമാകുന്നത്

വെബ് ഡെസ്ക്

ലോകത്ത് ജനന നിരക്ക് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞിരിക്കുന്ന രാജ്യമാണ് ജപ്പാൻ. ജനന നിരക്ക് വർധിപ്പിക്കാൻ പലപണിയും സർക്കാർ നോക്കുന്നുണ്ട്. സർക്കാർ ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത പങ്കുവയ്ക്കുകയാണ് ജാപ്പനീസ് ജനറൽ ട്രേഡിംഗ് കമ്പനിയായ ഇറ്റോച്ചു കോർപ്പറേഷൻ. മികച്ച തൊഴിൽ സാഹചര്യം ഒരുക്കിയാൽ ജനന നിരക്ക് വർധിപ്പിക്കാനാകുമെന്നാണ് 10 വർഷത്തെ പ്രവർത്തന മാറ്റത്തിലൂടെ സ്ഥാപനം തെളിയിച്ചത്.

ജനനിരക്ക് വളരെ കുറവായ രാജ്യമാണ് ജപ്പാൻ. രാജ്യത്തെ തൊഴിൽ സമയങ്ങൾ ജനനനിരക്ക് കുറയുന്നതിന് ഒരു പ്രധാനകാരണമായിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനായി നിരവധി വനിതാ ജീവനക്കർ ജോലി ഉപേക്ഷിക്കേണ്ടതായും വന്നിരുന്നു.

2010 ലാണ് കമ്പനിയുടെ സിഇഒ ആയി മസാഹിരോ ഒകാഫുജി ചുമതലയേറ്റത്. കമ്പനിയുടെ വളർച്ചക്കായി അദ്ദേഹം അവതരിപ്പിച്ച പദ്ധതികളിൽ ഒന്നായിരുന്നു രാത്രി ജോലി നിരോധനം. ഇതുപ്രകാരം രാത്രി എട്ട് മണിക്ക് ശേഷം ജീവനക്കാർക്ക് ഓഫീസിൽ തുടരാനാവില്ല. എട്ട് മണിക്ക് ശേഷം ഓഫീസ് കെട്ടിടം സെക്യൂരിറ്റി ഗാർഡുകൾ പരിശോധിച്ച് ഓഫിസിലുള്ള ജീവനക്കാരെ വീട്ടിലേക്കയക്കും.

ജോലി തീർന്നില്ലെങ്കിൽ അടുത്ത ദിവസം നേരത്തെ വന്ന് പൂർത്തിയാക്കാം. ഇതിന് അധിക ശമ്പളവും ലഭിക്കും. പുതിയ സിഇഒയുടെ പദ്ധതി വിജയകരമായി. ഫാമിലിമാർട്ട് കൺവീനിയൻസ് സ്റ്റോർ ശൃംഖല മുതൽ മെറ്റൽ ട്രേഡിങ് വരെ വിവിധ സംരംഭങ്ങളുള്ള കമ്പനി ഒരു ദശാബ്ദം കൊണ്ട് നേടിയത് വൻ വളർച്ച. അതിനൊപ്പം അത്ഭുതപ്പെടുന്ന മറ്റൊരു വസ്തുത കൂടി സ്ഥാപനം തിരിച്ചറിഞ്ഞു. ജീവനക്കാർക്ക് കൂടുതൽ കുട്ടികൾ ഉണ്ടായതായിരിക്കുന്നു. വനിതാ ജീവനക്കാർ പ്രസവാവധി എടുക്കുകയും പിന്നീട് ജോലിയിലേക്ക് തിരിച്ച് വരുകയും ചെയ്തു. "ഞങ്ങൾ ഉത്പാദനക്ഷമത വർധിപ്പിക്കാൻ തയ്യാറെടുത്തു, പക്ഷേ ഇത് ജനനനിരക്കിൽ സ്വാധീനം ചെലുത്തുമെന്ന് അറിയില്ലായിരുന്നു," ഇറ്റോച്ചുവിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫുമിഹിക്കോ കൊബയാഷി വ്യക്തമാക്കി.

ജപ്പാനിലെ തൊഴിൽ സമയങ്ങൾ ജനനനിരക്ക് കുറയുന്നതിന് ഒരു പ്രധാനകാരണമായിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയും ജനനിരക്ക് കുറയാൻ കാരണമാണ്. ഈ സമയത്താണ് ഇറ്റോച്ചു കമ്പനിയിൽ ജനനിരക്ക് ഇരട്ടിയായത്. കോവിഡ് മഹാമാരിക്ക് ശേഷവും രണ്ടുദിവസം വർക്ക് ഫ്രം ഹോം കമ്പനി അനുവദിച്ചിരുന്നു. ശേഷം കമ്പനിയുടെ പ്രധാന ഓഫീസുകളിൽ നിന്ന് ജോലിസമയം രാത്രി എട്ട് വരെയുള്ളത് വൈകുന്നേരം ആറ് വരെയാക്കി വെട്ടിക്കുറച്ചു.

നിലവിൽ കമ്പനിയിൽ ഒരു വനിതാ ജീവനക്കാരിക്ക് രണ്ട് കുട്ടികൾ എന്ന നിരക്കിൽ കഴിഞ്ഞ ദശാബ്ദത്തിനിടയിൽ ജനന നിരക്ക് വർധിച്ചിട്ടുണ്ട്.

ജോലി കഴിഞ്ഞാൽ മൂന്ന് മണി മുതൽ വീട്ടിലേക്ക് മടങ്ങാൻ സാധിക്കും. കുട്ടികളാകുന്നത് സ്ത്രീകളുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്നതാണ് ജപ്പാനിലെ രീതി. എന്നാൽ ഇറ്റോച്ചു കമ്പനിയിലെ പല വനിതാ ജീവനക്കാരും കുട്ടികളായതിന് ശേഷവും ജോലി തുടർന്നു. കുറഞ്ഞ തൊഴിൽ സമയവും ഓഫീസിനടുത്തുള്ള ഡേ കെയർ സെന്ററും ഇതിന് സഹായകരമായി. നിലവിൽ കമ്പനിയിൽ ഒരു വനിതാ ജീവനക്കാരിക്ക് രണ്ട് കുട്ടികൾ എന്ന നിരക്കിൽ കഴിഞ്ഞ ദശാബ്ദത്തിനിടയിൽ ജനന നിരക്ക് വർധിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ