WORLD

ട്രംപിനെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; പദ്ധതി തയ്യാറാക്കിയ അഫ്ഗാൻ പൗരനെതിരെ കുറ്റം ചുമത്തി

അഫ്ഗാൻ പൗരൻ ഫർഹാദ് ഷാക്കേരിക്കെതിരെയാണ് അമേരിക്ക കുറ്റം ചുമത്തിയിരിക്കുന്നത്

വെബ് ഡെസ്ക്

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും മുൻപ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ കുറ്റം ചുമത്തി യുഎസ് സർക്കാർ. ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയും നേതൃത്വം നൽകുകയും ചെയ്തെന്നാരോപിച്ചാണ് അഫ്ഗാൻ പൗരൻ ഫർഹാദ് ഷാക്കേരിക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയിരിക്കുന്നത്. ഇറാനിയൻ ഗൂഢാലോചനയുടെ ഭാഗമായിരുന്നു പദ്ധതിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 51കാരനായ ഫർഹാദ് ഷാക്കേരി അറസ്റ്റിലായിട്ടില്ലെന്നും ഇറാനിലുണ്ടെന്നാണ് കരുതുന്നതെന്നും മാൻഹാട്ടൻ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

സെപ്തംബറിൽ ഇറാൻ റെവലൂഷനറി ഗാർഡിന്റെ നിർദേശപ്രകാരം ട്രംപിനെ നിരീക്ഷിച്ച് വധിക്കാൻ ഷാക്കേരി പദ്ധതി ആസൂത്രണം ചെയ്തെന്നാണ് അമേരിക്കയുടെ ആരോപണം. ഏഴ് ദിവസത്തിനകം ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കാനായിരുന്നു നിർദേശം. ഈ സമയപരിധിക്കുള്ളിൽ ട്രംപിനെ കൊലപ്പെടുത്താൻ സാധിക്കില്ലെന്ന വിലയിരുത്തലിൽ താൽക്കാലികമായി നിർത്തിവെച്ചു. തിരഞ്ഞെടുപ്പിൽ ട്രംപ് തോൽക്കുമെന്നും പിന്നീട് വധശ്രമം എളുപ്പമാകുമെന്നും ഷാക്കേരി ഇറാൻ റെവലൂഷനറി ഗാർഡ് ഉദ്യോഗസ്ഥനെ അറിയിച്ചതായും പ്രോസിക്യൂട്ടർമാർ പറയുന്നു.

ചെറുപ്പത്തിൽ അമേരിക്കയിലെത്തിയ ആളാണ് ഷാക്കേരിയെന്നും ക്രിമിനൽ കേസിൽ 14 വർഷം ജയിലിൽ കിടന്നശേഷം 2008ൽ നാടുകടത്തിയതാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇറാന്റെ കടുത്ത വിമർശകനായ ഒരു അമേരിക്കൻ പത്രപ്രവർത്തകനെ കൊലപ്പെടത്താൻ ശ്രമിച്ച രണ്ടുപേർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കാർലിസ് ലെ റിവേര, ജൊനാഥൻ ലോഡ് ഹോൾട്ട് എന്നിവർ ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ . ഇരുവരേയും യു.എസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷാക്കേരി പണം വാഗ്ദാനം ചെയ്താണ് രണ്ടുപേരെയും റിക്രൂട്ട് ചെയ്തതെന്നാണ് കണ്ടെത്തൽ. ഇവരെ കൂടാതെ അമേരിക്കൻ ജയിലുകളിൽ നിന്ന് മറ്റ് ചിലരേയും ഇറാൻ പണം കൊടുത്ത് റിക്രൂട്ട് ചെയ്തതായി സംശയിക്കുന്നുണ്ട്.

ഈ വർഷം മറ്റ് രണ്ട് വധശ്രമങ്ങളാണ് ട്രംപ് നേരിട്ടത്. ജൂലൈയിൽ പെൻസിൽവാനിയ റാലിക്കിടെ ട്രംപിനെ നേരെ വെടിവെപ്പുണ്ടായി. നിയുക്ത പ്രസിഡന്റിന്റെ ചെവിക്ക് പരുക്കേറ്റു. സെപ്റ്റംബറിൽ വെസ്റ്റ് പാം ബീച്ചിൽ ഗോൾഫ് കളിക്കുന്നതിനിടെയും ട്രംപിന് നേരെ വധശ്രമമുണ്ടായി.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി