പ്രതീകാത്മക ചിത്രം 
WORLD

അമേരിക്കയിൽ അന്യഗ്രഹ പേടകം; അവകാശവാദവുമായി മുൻ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥൻ

മനുഷ്യരുടേതല്ലാത്ത ഒരു പേടകം അമേരിക്കയുടെ കൈവശമുണ്ടെന്നാണ് ഗ്രഷിന്റെ ആരോപണം

വെബ് ഡെസ്ക്

അമേരിക്കയുടെ കൈവശം അന്യഗ്രഹ പേടകം ഉണ്ടെന്ന അവകാശവാദവുമായി മുൻ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥൻ. അമേരിക്കൻ കോൺഗ്രസിനും മറ്റ് അധികൃതർക്കും ഇതു സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പെന്റഗണിന്റെ അൺ എക്‌സ്‌പ്ലൈൻഡ് അനോമലസ് ഇവന്റുകളുടെ (യുഎപി) വിശകലനത്തിന് നേതൃത്വം നൽകിയ മുൻ ഇന്റലിജൻസ് ഓഫീസർ ഡേവിഡ് ഗ്രഷ് ആണ് അമേരിക്കൻ സർക്കാരിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചത്. അമേരിക്കയ്ക്ക് മനുഷ്യ നി‍ർമിതമല്ലാത്ത ഒന്നിലധികം യുഎഫ്ഒ ഉണ്ടെന്നും അത് രഹസ്യമായി സൂക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദി ഡിബ്രീഫ് എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ ആണ് ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചത്. അമേരിക്കയുടെ പക്കലുള്ള അജ്ഞാത പേടകങ്ങളുടെ (യുഎഫ്ഒ) തെളിവുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ഗ്രഷിന്റെ വെളിപ്പെടുത്തൽ. മനുഷ്യരുടേതല്ലാത്ത ഒരു പേടകം അമേരിക്കയുടെ കൈവശമുണ്ടെന്നാണ് ഗ്രഷിന്റെ ആരോപണം. താഴെ ഇറങ്ങിയതോ തകർന്ന് വീണതോ ആയ നിരവധി അന്യഗ്രഹ വാഹനങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ അമേരിക്കയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഗ്രഷ് പറയുന്നു.

അന്യഗ്രഹ വാഹനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ കോൺഗ്രസിന് കൈമാറിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് തിരിച്ചടി നേരിട്ടതായും ഗ്രഷ് കൂട്ടിച്ചേർത്തു. ഈ വിവരങ്ങൾ കോൺഗ്രസ് അനധികൃതമായി മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ ഇന്റലിജൻസിലെ 14 വർഷത്തെ കരിയറിനുശേഷം, 2023 ഏപ്രിലിൽ അദ്ദേഹം രാജിവച്ചു. 

കണ്ടെടുത്ത അന്യഗ്രഹ വാഹനങ്ങളുടെ ചിത്രങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഗ്രഷ് അത് കണ്ടിട്ടുള്ള നിരവധി പേരോട് താൻ സംസാരിച്ചിട്ടുണ്ട് എന്നും പറഞ്ഞു. നാഷണൽ എയർ ആൻഡ് സ്‌പേസ് ഇന്റലിജൻസ് സെന്ററിലെ (നാസിക്) നിലവിലെ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ജോനാഥൻ ഗ്രേ, അന്യഗ്രഹ വാഹനങ്ങൾ ഉണ്ടെന്ന് ഡബ്രീഫിനോട് സ്ഥിരീകരിച്ചിരുന്നു.

അമേരിക്ക സഖ്യകക്ഷികളുമായി ചേർന്ന് പതിറ്റാണ്ടുകളായി ഭാഗികവും അല്ലാത്തുമായ ഇത്തരം വാഹനങ്ങൾ വീണ്ടെടുക്കുന്നുണ്ട്. അന്യഗ്രഹത്തില്‍ നിന്നുള്ളതോ അജ്ഞാതമോ ആയവയാണിതെന്നും ഗ്രഷ് ഡബ്രീഫിനോട് പറഞ്ഞു. സമീപ വർഷങ്ങളിൽ അന്യ​ഗ്രഹ പേടകങ്ങൾ കേന്ദ്രീകരിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരുടെയും വെളിപ്പെടുത്തലുകൾ.

2021ൽ അമേരിക്കൻ പ്രതി​രോധ വകുപ്പായ പെന്റഗൺ യുഎപിയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. അതിൽ യുഎപി സംബന്ധിച്ച 140ലധികം വിശദീകരിക്കാനാകാത്ത സംഭവങ്ങളാണ് കണ്ടെത്തിയത്. റിപ്പോർട്ടിനെ തുടർന്ന് സൈനികരുടെ പക്കലുണ്ടായിരുന്ന ചില ദൃശ്യങ്ങൾ ചോർന്നിരുന്നു. നാവികസേനയുടെ പൈലറ്റുമാർ അമേരിക്കയുടെ തീരത്ത് വിചിത്രമായ കപ്പലുകളുമായി പലപ്പോഴും ഏറ്റുമുട്ടിയിരുന്നതായി സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ദൃശ്യങ്ങൾ.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം