WORLD

ട്രംപിന് ആശ്വാസം; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കിയ കൊളറാഡോ കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി

കൊളറാഡോയിലെ പ്രൈമറി ബാലറ്റില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ നീക്കിയത് തെറ്റാണെന്നും യുഎസ് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു

വെബ് ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ആശ്വാസം. റിപ്പബ്ലിക്കന്‍ പ്രൈമറി ബാലറ്റില്‍ നിന്ന് ട്രംപിനെ അയോഗ്യനാക്കാനുള്ള കൊളറാഡോ കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കൊളറാഡോയിലെ ബാലറ്റില്‍ തുടരാന്‍ ഡൊണാള്‍ഡ് ട്രംപിന് അര്‍ഹതയുണ്ടെന്ന് അമേരിക്കയുടെ സുപ്രീം കോടതി വിധിച്ചു.

കൊളറാഡോയിലെ പ്രൈമറി ബാലറ്റില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ നീക്കിയത് തെറ്റാണെന്നും യുഎസ് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

2020ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നില്‍ ട്രംപ് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊളറാഡോ സ്റ്റേറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി കോടതി ഉത്തരവിട്ടത്.

എന്നാല്‍, കൊളറോഡ കോടതിയുടെ തീരുമാനം ഭരണഘടനയുടെ 14-ആം ഭേദഗതിയിലെ സെക്ഷന്‍ 3 ന്റെ തെറ്റായ വ്യാഖ്യാനമാണെന്നു സുപ്രീം കോടതി വിലയിരുത്തി. ഭരണഘടനയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കലാപത്തില്‍ ഏര്‍പ്പെടുന്ന ഏതെങ്കിലും കോണ്‍ഗ്രസ് അംഗമോ അമേരിക്കന്‍ ഉദ്യോഗസ്ഥനോ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനുള്ള നിയമം ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരേ പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്.

2020ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നില്‍ ട്രംപ് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊളറാഡോ കോടതിയുടെ നിര്‍ണായക വിധി. നാലു വര്‍ഷം മുമ്പുള്ള യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ട്രംപും ഏര്‍പ്പെട്ടിരുന്നുവെന്ന് വാദിച്ച് നിരവധി സംസ്ഥാനങ്ങളില്‍ ട്രംപിനെ അയോഗ്യനാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ആഭ്യന്തര യുദ്ധ കാലത്തെ ഭരണഘടനാ ഭേദഗതി ട്രംപിനെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ അയോഗ്യനാക്കുന്നുണ്ടോ എന്നതായിരുന്നു നിയമപരമായ വെല്ലുവിളി. കലാപത്തിലേര്‍പ്പെട്ടിരിക്കുന്ന ആരെയും ഫെഡറല്‍ പദവി വഹിക്കുന്നതില്‍ നിന്നും അമേരിക്കന്‍ ഭരണഘടനയുടെ 14ാമത് ഭേദഗതി വിലക്കുന്നുണ്ട്. എന്നാല്‍ അത് പ്രസിഡന്റിന് ബാധകമല്ലെന്നായിരുന്നു ട്രംപിന്റെ അഭിഭാഷകരുടെ വാദം. കൊളറാഡോ കോടതിയുടെ തീരുമാനം കൊളറാഡോയിലെ ദശലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിരാകരിക്കുകയാണെന്നും ഇത് രാജ്യവ്യാപകമായി വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിരാകരിക്കുന്നതിനുള്ള മാതൃകയായി മാറുമെന്നുമാണ് ട്രംപിന്റെ അഭിഭാഷകരുടെ അഭിപ്രായം. ഇതാണിപ്പോള്‍ സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ