അമേരിക്കയില്‍ അധ്യാപികയ്‌ക്കെതിരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. അമേരിക്കിലെ വിര്‍ജീനിയയിലെ റിച്ച്‌നെക് എലമെന്ററി സകൂളിലാണ് സംഭവം. ആറ് വയസുള്ള വിദ്യാര്‍ഥിയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കാര്‍ക്കും പരുക്കില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്തു. അധ്യാപികയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇങ്ങനൊരു വാര്‍ത്ത കണ്ടപ്പോള്‍തന്നെ ഞാന്‍ വളരെ നിരാശനാണ്,അത്ഭുതപ്പെട്ടുപോയി. യുവാക്കള്‍ക്ക് തോക്കുകള്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. നഗരത്തിലെ സ്‌കൂളുകളുടെ സൂപ്രണ്ട് ജോര്‍ജ് പാര്‍ക്കര്‍ പറഞ്ഞു.
അമേരിക്കയില്‍ സ്‌കൂളുകളിലെ വെടിവെയ്പ്പ് തുടര്‍ക്കഥയാവുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 44,000 പേര്‍ വെടിവെയ്പ്പിലൂടെ കൊല്ലപ്പെട്ടുവെന്നാണ് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് ഡാറ്റാബേസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതില്‍ പകുതിയിലധികവും കരുതികൂട്ടിയുള്ള കൊലപാതകങ്ങളായിരുന്നു. പകുതി വെടിവെയ്പ്പുകളും സ്വയരക്ഷയ്ക്കുവേണ്ടി നടത്തിയവയുമാണ്.
2021 ലായിരുന്നു ഏറ്റവും രൂക്ഷമായ വെടിവെയ്പ്പുണ്ടായത്. കഴിഞ്ഞ മെയില്‍ അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചിരുന്നു. 18 വയസുകാരന്‍ നടത്തിയ വെടിവെയ്പ്പിലായിരുന്നു രണ്ട് അധ്യാപകരടക്കം 21 പേര്‍ മരിച്ചത്. ടെക്‌സാസ് റോബ് എല്‌മെന്റ്‌റി സ്‌കൂളിലായിരുന്നു സംഭവം. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റോമസ് കൈത്തോക്കുപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഇയാളെ പിന്നീട് പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.