US

കാലിഫോർണിയ വെടിവെപ്പ്; അക്രമി മരിച്ച നിലയില്‍, സ്വയം ജീവനൊടുക്കിയതെന്ന് പോലീസ്

72കാരനായ ഹുയു കാൻ ട്രാനാണ് പ്രതി

വെബ് ഡെസ്ക്

കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ ഞായറാഴ്ച നടന്ന കൂട്ട വെടിവെപ്പിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി സ്വയം വെടി വെച്ചതാണെന്നാണ് പോലീസ് നിഗമനം. ഒരു വാനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോള്‍ വാനിനുള്ളിൽ നിന്ന് ഒരു വെടിയൊച്ച കേട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് തന്നെ പ്രതി മരിച്ചതായി സ്ഥിരീകരിച്ചുവെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥൻ റോബർട്ട് ലൂണ പറഞ്ഞു. ഏഷ്യൻ സ്വദേശിയായ 72കാരൻ ഹുയു കാൻ ട്രാനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.

11 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ കാരണം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്. അമേരിക്കയിലെ കാലിഫോർണിയയില്‍ മോണ്ടെറി പാർക്കിൽ രാത്രി 10 മണിക്ക് ശേഷം നടന്ന ചൈനീസ് ചാന്ദ്ര പുതുവത്സര ആഘോഷത്തിനിടെയാണ് സംഭവമെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോർട്ട് ചെയ്തു. പതിനായിരക്കണക്കിന് പേരാണ് ആഘോഷത്തിന് എത്തിയിരുന്നത്. 

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം