US

ആകാശത്ത് നിന്ന് 15000 അടി താഴ്ച്ചയിലേക്ക് വീണ് വിമാനം; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 5916 ലാണ് സംഭവം

വെബ് ഡെസ്ക്

യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി മൂന്ന് മിനിറ്റിനുള്ളിൽ 15,000 അടിയോളം താഴേക്ക് പതിച്ച്‌ അമേരിക്കന്‍ യാത്രാ വിമാനം. ഷാര്‍ലറ്റില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 5916 വിമാനമാണ് അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടത്. ഉള്ളിലുണ്ടായ മര്‍ദ്ദവ്യത്യാസമാണ് പൊടുന്നനെ വിമാനം താഴേക്ക് പതിക്കാന്‍ കാരണമായതെന്നാണ് അനുമാനം. ഫോക്സ് ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

യാത്ര തുടങ്ങി 43-ാം മിനിറ്റിലാണ് അപകടം സംഭവിക്കുന്നത്. നിശ്ചിത അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പൊടുന്നനെ താഴേക്കു പതിക്കുന്നതായാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടത്. FlightAware എന്ന ആപ്പിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 11 മിനിറ്റിനുള്ളിൽ വിമാനം ഏകദേശം 20,000 അടി വേ​ഗത്തിൽ താഴെയിറങ്ങിയെന്നാണ് പറയുന്നത്.

ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ പാസഞ്ചർ ഹാരിസൺ ഹോവാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ മരണത്തെ മുഖാ മുഖം കണ്ട അനുഭവം പങ്കു വച്ചത്. 'ഭയാനകം' എന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം. എന്തോ കത്തുന്ന ​ഗന്ധവും ഉച്ചത്തിലുള്ള ശബ്ദവും ഉണ്ടായതായും അതൊരിക്കലും ഫോട്ടോയിലൂടെ കാണിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. തൂങ്ങിക്കിടക്കുന്ന ഓക്സിജൻ മാസ്ക്കുകളും ചിത്രത്തിൽ കാണാമായിരുന്നു. താനുൾപ്പെടെയുള്ള യാത്രക്കാർ ശ്വസിക്കാൻ അവയെ ആശ്രയിച്ചെന്നും അദ്ദേഹം പറഞ്ഞു. @AmericanAir 5916-ലെ ഞങ്ങളുടെ ഫ്ലൈറ്റ് ക്രൂവിന് - ക്യാബിൻ സ്റ്റാഫിനും പൈലറ്റുമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു അദ്ദേഹം.

പെട്ടന്നനുഭവപ്പെട്ട മർദവ്യത്യാസം മൂലമാണ് വിമാനം ഉയരത്തില്‍ നിന്ന് പെട്ടന്ന് താഴെ ഇറക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അമേരിക്കൻ എയർലൈൻസിന്റെ പ്രതികരണം. വിമാനയാത്രക്കിടയിൽ പെട്ടന്ന് മർദം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കാബിനിൽ കരിഞ്ഞ മണം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള അസൗകര്യം നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയായിരുന്നു എയർലൈൻസ്. കൂടാതെ ടീമിന്റെ സമയോചിതമായി ഇടപെടലിനും മനോധൈര്യത്തിനും നന്ദി പറയുകയാണെന്നും എയർലൈൻസിന്റെ പ്രസ്താവനയിൽ പറയുന്നു. വലിയ അപകടം തലനാരിഴക്ക് ഒഴിഞ്ഞു പോയ സന്തോഷത്തിലാണ് എല്ലാവരും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ