US

'രാഷ്ട്രീയത്തിൽ അരിശം കുറയ്ക്കണം, നമ്മൾ സുഹൃത്തുക്കളും സഹപ്രവർത്തകരും;' ട്രംപിന്‌ നേരെയുള്ള ആക്രമണത്തെ അപലപിച്ച് ബൈഡൻ

വെബ് ഡെസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. രാഷ്ട്രീയ സംഘർഷങ്ങൾ സാധാരണവത്കരിക്കാൻ സാധിക്കില്ല എന്നായിരുന്നു ബൈഡന്റെ പ്രതികരണം. ഞായറാഴ്ച്ച രാത്രി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രാഷ്ട്രീയത്തിലെ അരിശം കുറയ്ക്കണമെന്നാണ് ഇന്ന് രാത്രി എനിക്ക് നിങ്ങളോട് പറയാനുള്ളത്. മാത്രവുമല്ല പരസ്പരം വിയോജിക്കുന്നു എന്നതുകൊണ്ട് നമ്മൾ ശത്രുക്കളല്ല എന്നും നിങ്ങൾ ഓർമിക്കണം, നമ്മൾ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്." ബൈഡൻ പ്രസംഗത്തിൽ പറഞ്ഞു.

തങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും, ഇന്നലെ പെനിസിൽവാനിയയിൽ വച്ച് ഡൊണാൾഡ് ട്രമ്പിന് വെടിയേറ്റ സംഭവം തങ്ങൾ എവിടെയാണ് എത്തിനിൽക്കുന്നത് എന്നും എത്ര ദൂരം സഞ്ചരിച്ചു എന്നും കാണിക്കുന്ന സാഹചര്യമാണ്, ബൈഡൻ പറയുന്നു. ട്രമ്പിന് സാരമായ പരുക്കുകൾ ഉണ്ടാകാത്തത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

രാജ്യത്തെ രാഷ്ട്രീയ രംഗം കൂടുതൽ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണെന്നും അത് തണുപ്പിക്കേണ്ട സമയമാണിതെന്നും ബൈഡൻ പറയുന്നു. സംഘർഷം സാധാരണവൽക്കരിക്കാനാകില്ലെന്നും തന്റെ ഏഴു മിനുട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

നമ്മുക്ക് അംഗീകരിക്കാനാകുന്നവരെ മാത്രമേ കേൾക്കൂ എന്ന അവസ്ഥയിൽ നിന്നും നമ്മൾ മാറേണ്ടത് അത്യാവശ്യമാണെന്നും, നമുക്കിടയിലെ വിഭാഗീയതയെ ആളിക്കത്തിക്കാൻ ചില വിദേശശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, ബൈഡൻ പറയുന്നു.

നേരത്തെ തന്നെ മാധ്യമങ്ങൾക്കു മുമ്പിൽ ട്രമ്പിന് നേരെയുണ്ടായ വധശ്രമത്തെ ബൈഡൻ അപലപിച്ചിരുന്നു. രാജ്യം ഉയർത്തിപ്പിടിക്കുന്ന എല്ലാ മൂല്യങ്ങൾക്കും എതിരാണ് ഈ സംഭവം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പെനിസിൽവാനിയയിൽ നടന്ന ഒരു റാലിക്കിടെയാണ് ഡൊണാൾഡ് ട്രംപിനുനേരെ ഒരാൾ വെടിയുതിർക്കുന്നത്. ഒന്നിലധികം തവണ അക്രമി വേദിയിലേക്ക് വെടിയുതിർത്തെങ്കിലും ട്രംപിനെ സുരക്ഷാ സംഘം സംരക്ഷിച്ചു. പെനിസിൽവാനിയയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കുന്നതിനായി ബൈഡൻ ദേശീയ സുരഷാ സേനയുടെ പ്രത്യേക യോഗം വിളിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.

ട്രംപിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന മിൽവാക്കിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന് എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത് എന്ന് വിലായിരുത്താൻ സീക്രട്ട് സർവീസ് ഏജൻസിക്ക് നിർദേശം നൽകുകയും ചെയ്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?