US

'ഞാൻ ആരാണെന്ന് ജനങ്ങൾക്കറിയാം'; റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സംവാ​​ദത്തിൽ പങ്കെടുക്കില്ലെന്ന് ട്രംപ്

ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സംവാദം ഓഗസ്റ്റ് 23ന് നടക്കും

വെബ് ഡെസ്ക്

റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സംവാ​​ദത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. താൻ ആരാണെന്നും പ്രസിഡന്റാകാൻ എന്ത് യോഗ്യതയുണ്ടെന്നും ജനങ്ങൾക്കറിയാമെന്നും ചൂണ്ടിക്കാട്ടിയാണ് സംവാദത്തിലേക്കില്ലെന്ന ട്രംപിന്റെ നിലപാട്. 2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മറ്റാരെക്കാളും യോ​ഗ്യൻ താനാണെന്ന് അടുത്തിടെ നടന്ന അഭിപ്രായ സർവേകളിലെ കണക്കുകളിൽനിന്ന് വ്യക്തമാണെന്നും ട്രംപ് പറഞ്ഞു.

ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സംവാദം ഓഗസ്റ്റ് 23ന് വിസ്കോൻസെനിലെ മി‍ൽവോക്കിയിൽ നടക്കാനിരിക്കെയാണ് പ്രസിഡന്റ് സ്ഥാനാർഥികളിൽ ഏറ്റവും ശക്തനായി കണക്കാക്കപ്പെടുന്ന ട്രംപിന്റെ പ്രതികരണം . ഓഗസ്റ്റ് 24ന് രണ്ടാമത്തേയും അടുത്ത മാസങ്ങളിൽ രണ്ട് സംവാദങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയിൽ നടക്കുമെന്നാണ് സൂചന. 2024 ജനുവരി 15നാണ് റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പ്.

" ഊർജ്ജ സ്വാതന്ത്ര്യം, ശക്തമായ സൈന്യവും അതിർത്തികളും, എക്കാലത്തെയും വലിയ നികുതി വെട്ടിക്കുറയ്ക്കൽ, പണപ്പെരുപ്പമില്ലാതാക്കൽ, ചരിത്രത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥ തുടങ്ങി പലതും എന്റെ നേത‍ത്വത്തിൽ കൈവരിച്ച നേട്ടങ്ങളാണ്. ഞാൻ ആരാണെന്നും പ്രസിഡന്റ് ആയിരുന്ന കാലത്ത് എന്തൊക്കെ ചെയ്തുവെന്നും പൊതുജനങ്ങൾക്ക് അറിയാം. അതിനാൽ സംവാദങ്ങളിൽ ഞാൻ പങ്കെടുക്കുന്നില്ല" - ട്രംപ് പറഞ്ഞു.

മറ്റ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥികൾ ട്രംപിന്റെ നിലപാടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിരവധി ക്രിമിനൽ കേസുകൾ നേരിടുമ്പോഴും ട്രംപാണ് നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിൽ മുന്നിൽ നിൽക്കുന്നതെന്ന് സമീപകാല വോട്ടെടുപ്പുകൾ കാണിക്കുന്നു. "പുതിയ സിബിഎസ് പോളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ ഞാൻ മുന്നിൽ തന്നെയുണ്ട്," സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള മറ്റ് നിരവധി സ്ഥാനാർഥികൾ വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ഇന്ത്യൻ വംശജനായ പുതുമുഖം വിവേക് രാമസ്വാമി ട്രംപിനും റോൺ ഡിസാന്റിസിനും (16%) പിന്നിൽ 11% പിന്തുണയുമായി മൂന്നാം സ്ഥാനത്താണുള്ളത്.

2017-21 വരെ അമേരിക്കയുടെ 45-ാമത് പ്രസിഡന്റായ ഡോണൾഡ് ട്രംപ്, നാല് തവണ ക്രിമിനൽ കുറ്റാരോപിതനായിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വിചാരണകൾ അദ്ദേഹം നേരിടേണ്ടി വരും. ചില തീരുമാനങ്ങളിൽ എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനാൽ തേടിപ്പിടിച്ച് നിരന്തരം ആക്രമിക്കുന്നതിന്റെ ഭാ​ഗമാണ് തനിക്കെതിരെയുള്ള അരോപണങ്ങളെന്നാണ് ട്രംപ് പറയുന്നത്. ട്രംപിനെതിരെയുള്ള ആരോപണങ്ങളിൽ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ഉൾപ്പെടുന്നുണ്ടെന്നതാണ് സാഹചര്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ