അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. വിവാഹേതരബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ സംഭവത്തില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടാന്‍ കോടതിയാണ് കുറ്റം ചുമത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നല്‍കിയ പണം ബിസിനസ് ആവശ്യത്തിനെന്നായിരുന്നു രേഖപ്പെടുത്തിയത്. ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ അമേരിക്കന്‍ പ്രസിഡന്‌റാണ് ട്രംപ്. ട്രംപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സര രംഗത്തിറങ്ങിയ ട്രംപ്, ബന്ധം പരസ്യമാക്കാതിരിക്കാന്‍ സ്റ്റോമി ഡാനിയേല്‍സിന് 1,30,000 ഡോളര്‍ നല്‍കുകയായിരുന്നു.
2024 പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ഡോണള്‍ഡ് ട്രംപിന് കടുത്ത തിരിച്ചടിയാണ് കേസ്. വ്യവസായ പ്രമുഖനായിരുന്ന ട്രംപുമായി 2006 ലായിരുന്ന പോണ്‍ താരമായ സ്റ്റോമി ഡാനിയേല്‍സിന് ബന്ധമുണ്ടായിരുന്നത്. ട്രംപിന്‌റെ സുരക്ഷാ ജീവനക്കാരന്‍ അദ്ദേഹത്തിനൊപ്പം അത്താഴത്തിന് ക്ഷണിച്ചെന്നും പിന്നീട് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നുമായിരുന്നു സ്റ്റോമി ഡാനിയേല്‍സിന്‌റെ ആരോപണം. 2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സര രംഗത്തിറങ്ങിയ ട്രംപ്, ബന്ധം പരസ്യമാക്കാതിരിക്കാന്‍ സ്റ്റോമി ഡാനിയേല്‍സിന് 1,30,000 ഡോളര്‍ നല്‍കുകയായിരുന്നു. അഭിഭാഷകനായ മിഷേല്‍ കോഹന്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയത്.
2018 ല്‍ തന്‌റെ പുസ്തകത്തിലൂടെ സ്റ്റോമി ഡാനിയേല്‍സ് ട്രംപിനെതിരെ രംഗത്തെത്തി. വിവാഹേതര ബന്ധത്തെകുറിച്ച് അവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു. തനിക്കെതിരായ ഗൂഢാലോചനയെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
സ്റ്റോമി ഡാനിയേല്‍സ് പണം നല്‍കിയതായി മിഷേല്‍ കോഹന്‍ അറ്റോര്‍ണിക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. തീര്‍ത്തും സ്വകാര്യമായ പണമിടപാടായിരുന്നു അതെന്ന് പിന്നീട് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഡോണള്‍ഡ് ട്രംപിന് ക്രിമിനല്‍ നടപടിക്രമം നേരിടണം. ട്രംപ് ചൊവ്വാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായേക്കുമെന്ന് സൂചനയുണ്ട്. കീഴടങ്ങാനുള്ള നിര്‍ദേശമാണ് പ്രോസിക്യൂഷന്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ചാകും ട്രംപിന്‌റെ തീരുമാനം.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വേട്ടയാടലാണ് നടക്കുന്നതെന്നാണ് ട്രംപിന്‌റെ നിലപാട്. ക്രിമിനല്‍ കുറ്റം ചുമത്തിയത് 2024 പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കേസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതന് തടസ്സമാവില്ലെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തനിക്കെതിരെ അറസ്റ്റിന് നീക്കമുണ്ടെന്ന് മാര്‍ച്ച് 18 ന് തന്നെ ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപ് അനുകൂലികളുടെ വലിയ പ്രതിഷേധത്തിന് കേസ് വഴിവച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.