US

അലാസ്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെബ് ഡെസ്ക്

അമേരിക്കയിലെ അലാസ്കയിലെ ഉപദ്വീപ് മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 .4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട് ചെയ്തത്. ഭൂകമ്പത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാന്‍ഡ് പോയിന്റ് നഗരത്തിന്റെ ഏതാണ്ട് 89 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഉപരിതലത്തില്‍ നിന്ന് 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. അലസ്‌കാന്‍ ഉപദ്വീപിലും അല്യൂഷ്യന്‍ ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. അതിശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം